വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; വൈക്കം സ്വദേശിയായ 72കാരൻ പോലീസ് പിടിയിൽ

കോട്ടയം : വൈക്കത്ത് യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം വാഴമല ഭാഗത്ത് ദേവസ്വം തറ വീട്ടിൽ രാജപ്പനെയാണ് ( 72) വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ കൃഷ്ണൻപോറ്റി, എസ്.ഐ. അജ്മൽ ഹുസൈൻ, ഷാജി കുമാർ സി.എസ്, സിജി ബി, സുധീർ,സി.പി.ഓ മാരായ ജാക്സൺ, സാബു എന്നിവർ […]