വീട്ടമ്മയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ : മൃതദേഹത്തിന് സമീപം ഗ്യാസ് സിലിണ്ടർ ; ഷോർട്ട് സർക്യൂട്ടാണെന്ന് വരുത്തി തീർക്കാൻ ശ്രമം
സ്വന്തം ലേഖകൻ ഇടുക്കി : വീട്ടമ്മയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എന്നാൽ തീപിടിത്തം ഷോർട് സർക്യൂട്ടാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവമായ ശ്രമവവും നടക്കുന്നുണ്ട്. ഇടുക്കി വാഴവരയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വാഴവര എട്ടാം മൈൽ സ്വദേശി റോസമ്മയാണ് മരിച്ചത്. സംഭവത്തിൽ തങ്കമണി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറത്തു പോയ ഭർത്താവും മൂത്ത മകളും തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. വീട്ടിലെ ചില സ്വിച്ച് ബോർഡുകളും കത്തി നശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഷോർട്ട്് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ […]