play-sharp-fill

ഋഷിരാജ് സിംഗിന്റെ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കസ്റ്റംസ്; സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ട എന്ന് ജയില്‍ ഡിജിപിയുടെ ഉത്തരവ്

സ്വന്തം ലേഖകന്‍ കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിനെ കാണാനെത്തുന്ന സന്ദര്‍കര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന് ജയില്‍ ഡിജിപിയുടെ ഉത്തരവ്. ഉത്തരവിനെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കോഫേപോസ സമിതിയ്ക്ക് പരാതി നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ജയില്‍ വകുപ്പ് ശ്രമിക്കുന്നെന്നാണ് കസ്റ്റംസിന്റെ ആരോപണം. സ്വപ്ന സുരേഷിനെ സന്ദര്‍ശകര്‍ കാണുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. എന്നാല്‍ കഴിഞ്ഞദിവസം സ്വപ്നയെ കാണാന്‍ എത്തിയ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ കയറ്റിവിടാന്‍ ജയില്‍ വകുപ്പ് അനുവദിച്ചില്ല. ഇതേകാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് ഉടന്‍ കോടതിയെയും സമീപിക്കുമെന്നാണ് സൂചന. […]

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു കൊന്നതിന് വധശിക്ഷ കാത്തിരുന്ന പ്രതിയും കാമുകിയെ സ്വന്തമാക്കാന്‍ അരുംകൊല ചെയ്ത തടവുകാരനും ജയില്‍ ചാടി; ചുറ്റുമതില്‍ ഇല്ലാത്ത ഓപ്പണ്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് 75ഓളം കൊടുംകുറ്റവാളികളെ; കോവിഡ് മറയാക്കി നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നത് ഋഷിരാജ് സിങ്ങിന്റെ വകുപ്പില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കോടതി വധശിക്ഷ വിധിച്ച രാജേഷ്, കാമുകിയെ സ്വന്തമാക്കാന്‍ അരുംകൊല നടത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ശ്രീനിവാസന്‍ എന്നീ പ്രതികള്‍ തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ നിന്നും രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് സംഭവം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓപ്പണ്‍ ജയിലിലെ സ്ഥിരം തടവുകാര്‍ക്ക് പരോള്‍ നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് സ്വഭാവമോ നല്ലനടപ്പോ പരിഗണിക്കാതെ 75 ഓളം തടവുകാരെ നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലില്‍ എത്തിച്ചത്. തുറന്ന ജയിലിലേക്ക് ഒരു തടവുകാരനെ മാറ്റുന്നത് അയാളുടെ സ്വഭാവം […]

സിനിമാ മേഖലയിലെ ലഹരി ഉപയോഗം ; പ്രചരിക്കുന്നത് അഭ്യൂഹം മാത്രം,കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കും : ഋഷിരാജ് സിംഗ്

  സ്വന്തം ലേഖിക റിയാദ്: മലയാള സിനിമാ പ്രവർത്തകർക്കിടയിൽ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്നത് ഊഹാപോഹങ്ങളാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള പരാതികളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഊഹാപോഹങ്ങൾ വച്ച് എന്തു ചെയ്യാനാകും. താൻ എക്‌സൈസ് കമ്മീഷണറായിരുന്നപ്പോൾ ഇതുസംബന്ധിച്ച പരാതികൾ ലഭിച്ചിരുന്നില്ലെന്നും ഋഷിരാജ് സിംഗ് കൂട്ടിച്ചേർത്തു. മലയാള സിനിമാരംഗത്തു ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നിർമാതാക്കളുടെ സംഘടന അടുത്തിടെ ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഋഷിരാജ് സിംഗിന്റെ പ്രതികരണം.