വായ്പ കുടിശ്ശിക ഉടൻ പിരിച്ചെടുക്കണമെന്ന് റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകി
സ്വന്തം ലേഖിക കോട്ടയം : വായ്പാ കുടിശ്ശിക ഉടൻ പിരിച്ചെടുക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശം നൽകി.ജനുവരി 31 നകം കുടിശ്ശിക തീർക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. കച്ചവടം,ഭവനനിർമ്മാണം,വാഹനം വാങ്ങൽ തുടങ്ങിയ ഇനങ്ങളിലാണ് വായ്പ അനുവദിച്ചത്.91 ദിവസംവരെ തിരിച്ചടവ് മുടങ്ങിയ വായ്പകളിൽ നടപടി സ്വീകരിക്കാൻ ബാങ്കിന് സർഫാസി നിയമം അധികാരമുണ്ട്. ഇത്തരം കേസുകളിൽ മൂന്ന് ഘട്ടമായി നോട്ടീസ് നൽകിയാണ് ജപ്തി നടപടികൾ പൂർത്തിയാക്കുന്നത്.മൂന്നാം ഘട്ടത്തിൽ നോട്ടീസ്,ജപ്തി അറിയിപ്പ് പരസ്യ,കോടതി മുഖാന്തരമുള്ള കമ്മീഷൻ നിയമനം,ജപ്തി എന്നിവയാണവ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കേരളം കാർഷിക വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും എല്ലാത്തരം […]