ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം: യുവമോർച്ചാ പ്രവർത്തകർ കാരിത്താസ് ആശുപത്രി അടിച്ചു തകർത്തു

സ്വന്തം ലേഖകൻ കോട്ടയം: ചികിത്സ ലഭിക്കാതെ രോഗിമരിച്ച സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ യുവമോർച്ചാ പ്രവർത്തകർ കാരിത്താസ് ആശുപത്രി അടിച്ചു തകർത്തു. പ്രകടനമായി, മുദ്രാവാക്യം വിളിച്ചെത്തിയ മൂന്ന് യുവമോർച്ചാ പ്രവർത്തകർ ചേർന്ന് കാരിത്താസ് ആശുപത്രി അടിച്ച് തകർക്കുകയായിരുന്നു. യുവമോർച്ചാ ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണയുടെ നേതൃത്വത്തിലാണ് മൂന്നംഗ സംഘം രാവിലെ പത്തു മണിയോടെ ആശുപത്രിയ്ക്കുള്ളിലേയ്ക്ക് ഇരച്ച് കയറിയത്. ഇടുക്കി സ്വദേശിയായ ജേക്കബ് തോമസിനെയാണ്് എച്ച്.വൺ എൻവൺ രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ്, കാരിത്താസ്, മാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ലഭിക്കാതെ മരിച്ചത്. ഈ ആശുപത്രികളിലേയ്ക്ക് യുവമോർച്ചാ […]