play-sharp-fill

രവീന്ദ്രന്റെ ബന്ധുവായ കസ്റ്റംസ് മുന്‍ ഉദ്യോഗസ്‌ഥനാണു സ്വര്‍ണക്കടത്തിന്‌ ഒത്താശ ചെയ്‌തതെന്ന് സൂചന ; സര്‍ക്കാരിന്റെ ഐ.ടി. പദ്ധതി കരാറുകളില്‍ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്ക്

സ്വന്തം ലേഖകൻ പത്തനംതിട്ട : സ്വര്‍ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കറിന് പിന്നാലെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായ സി.എം. രവീന്ദ്രനെ കുടുക്കി കസ്റ്റംസ് ബന്ധം. രവീന്ദ്രന്റെ ബന്ധുവായ കസ്‌റ്റംസ്‌ മുന്‍ ഉദ്യോഗസ്‌ഥനാണു സ്വര്‍ണക്കടത്തിന്‌ ഒത്താശ ചെയ്‌തതെന്നാണ് പുറത്ത് സൂചന റിപ്പോർട്ടുകൾ. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ രവീന്ദ്രന്റ മറ്റൊരു ബന്ധുവിന്റെ വടകരയിലെ വ്യാപാരസ്‌ഥാപനങ്ങളിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയത്‌. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായകവിവരങ്ങള്‍ ഇവിടെ നിന്നും ലഭിച്ചതായാണ് സൂചന. രവീന്ദ്രന്റെ ബന്ധു കൂടിയായ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥന്‍ ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സിലേക്കും അവിടെ നിന്ന് പിന്നീട് കോഴിക്കോട്ട്‌ ജി.എസ്‌.ടി. […]