ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : പേരാമ്പ്രയിൽ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റും; കേസിൽ പരപ്പനങ്ങാടി നെടുവാ സ്വദേശികളായ മുനീർ, പ്രജീഷ്, സജീർ എന്നിവരാണ് അറസ്റ്റിലായത്.
വഴിതെറ്റി മലപ്പുറം പരപ്പനങ്ങാടിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് പരപ്പനങ്ങാടിയിലായതിനാൽ കേസ് അവിടേക്ക് കൈമാറാൻ വടകര റൂറൽ പൊലീസ് തീരുമാനിക്കുകയായിരുന്നു.കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ പെൺകുട്ടി ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് വീട് വിട്ട് ഇറങ്ങിയത്. […]