തലയിലെ ഹെൽമെറ്റിനുള്ളിൽ കൂടിയ വിഷപ്പാമ്പുമായി ബൈക്കിൽ സഞ്ചരിച്ചത് പതിനൊന്ന് കിലോമീറ്ററോളം ; അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ കൊച്ചി: തലയിലെ ഹെൽമറ്റിനുള്ളിൽ കടന്നുകൂടിയ പാമ്പുമായി സഞ്ചരിച്ചത് പതിനൊന്നുകിലോമീറ്ററുകൾ. വിഷമേറിയ ശംഖുവരയനിൽ നിന്നും അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെ സംസ്‌കൃതാധ്യാപകൻ മാമല കക്കാട് വാരിയത്ത് ‘അച്യുതവിഹാറി’ൽ കെ.എ രഞ്ജിത്താണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെഎട്ടരയോടെ വീട്ടിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കണ്ടനാട് സ്‌കൂളിലേക്ക് പാമ്പുള്ള ഹെൽമെറ്റ് ധരിച്ചാണ് രഞ്ജിത്ത് പോയത്. തുടർന്ന് തൃപ്പൂണിത്തുറ ആർഎൽവി സ്‌കൂളിൽ സംസ്‌കൃതം ക്ലാസിനായി ആറ് കിലോമീറ്ററോളം വീണ്ടും ബൈക്കോടിച്ചു. പിന്നീട് പതിനൊന്നരയ്ക്ക് പുറത്തേക്ക് പോകാനായി ബൈക്ക് എടുത്തപ്പോഴാണ് ഹെൽമറ്റിനുള്ളിൽ പാമ്പിന്റെ […]