ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് വിരമിച്ചതിന് ശേഷവും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ; നിർദേശം നൽകി കേന്ദ്രസർക്കാർ
സ്വന്തം ലേഖകൻ ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് വിരമിച്ചതിന് ശേഷവും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രസർക്കാർ നിർദേശം നൽകി. നവംബർ 17നാണ് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റീസ് സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. അതിന് ശേഷം അസമിൽ താമസമാക്കാനാണ് ഗൊഗോയിയുടെ തീരുമാനം. അയോധ്യ കേസിലെ വിധിക്ക് ശേഷം ഗൊഗോയിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. ഇതിനുപുറമെ ഗൊഗോയിയുടെ ദിൽബ്രുഗ്രാഹിലേയും ഗുവാഹത്തിയിലേയും വീടുകൾക്ക് സുരക്ഷ ഒരുക്കുമെന്ന് അസം പൊലീസ് പറഞ്ഞു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് നിർദേശം ലഭിച്ചതായും […]