ആകാശ കഴുകൻ ഇനി ഇന്ത്യയ്ക്ക് സ്വന്തം ; വ്യോമസേനയ്ക്ക് കരുത്തു പകരാൻ റഫാൽ എത്തുന്നു
സ്വന്തം ലേഖിക ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്തുയർത്തി റഫാൽ യുദ്ധ വിമാനം രാജ്യത്തേക്കെത്തി. ഡസ്സോൾട്ട് ഏവിയേഷനിൽ നിന്ന് ആദ്യ റഫാൽ വിമാനം ഏറ്റുവാങ്ങിയതായി ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ സ്ഥിരീകരിച്ചു. വ്യോമസേന ഡെപ്യൂട്ടി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി ഒരു മണിക്കൂറോളം റഫാലിൽ പറക്കുകയും ചെയ്തു. ദസറ ദിനമായ ഒക്ടോബർ എട്ടിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനയ്ക്ക് റഫാൽ ഔദ്യോഗികമായി കൈമാറും. ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഈ കുതിപ്പ് അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് പാക്ക്, ചൈന റിപ്പോർട്ടുകൾവരെ വന്നു കഴിഞ്ഞു. പാക്കിസ്ഥാൻ നേരിടുന്നതു പോലെ ചൈനയ്ക്കും […]