ചങ്ങനാശേരി അഗതി മന്ദിരത്തിലെ മൂന്ന് അന്തേവാസികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു: ആറു പേർ ഗുരുതരാവസ്ഥയിൽ; ചങ്ങനാശേരിയിലെ പുതുജീവൻ ചാരിറ്റബിൾ ട്രസ്റ്റിനെതിരെ പരാതി ഉയർന്നത് പല തവണ: പരാതി എടുക്കാതിരുന്ന പൊലീസും പ്രതിക്കൂട്ടിൽ; ന്യൂമോണിയ എന്ന വാദം വിഴുങ്ങാതെ പ്രതിഷേധവുമായി നാട്ടുകാർ
സ്വന്തം ലേഖകൻ കോട്ടയം: ലഹരി വിമുക്ത കേന്ദ്രത്തിൽ ഒരാഴ്ചയ്ക്കിടെ മരിച്ചത് മൂന്ന് അന്തേവാസികൾ. ചങ്ങനാശേരി പുതുജീവൻ ട്രസ്റ്റിൽ ശനിയാഴ്ച രാവിലെ ഉണ്ടായ മരണം ഉൾപ്പെടെ ഒരാഴ്ചയ്ക്കിടെ സംഭവിച്ചത് മൂന്ന് മരണങ്ങളാണ്. കൂടാതെ ഇവിടുത്തെ ആറ് അന്തേവാസികൾ തിരുവല്ലയിലെ മൂന്ന് ആശുപത്രികളിലായി ചികിത്സയിലാണ്. അവസാനത്തെ മരണവും സംഭവിച്ചതോടെയാണ് അഗതി മന്ദിരത്തിലെ ദുരൂഹ മരണങ്ങളെ പറ്റി ജനങ്ങളിൽ ആശങ്ക ഉയർന്നത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് സ്ഥിതിചെയ്യുന്ന പുതുജീവൻ അഗതിമന്ദിരത്തിൽ നിന്നും ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവല്ല മെഡിക്കൽ മിഷൻ, പുഷ്പഗിരി ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. ഇവരിൽ […]