പ്രാർത്ഥനാ ഗ്രൂപ്പിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് ;മുഖ്യപ്രതി അറസ്റ്റിൽ
സ്വന്തം ലേഖകൻ കൊച്ചി: പ്രാർത്ഥനാഗ്രൂപ്പിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശി ജോഷി തോമസ് (38) അറസ്റ്റിലായത്. തട്ടിപ്പിനിരയായ 45 പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയിരുന്ന മറവിൽ സെയിന്റ് ജോർജ്’ എന്ന പ്രാർത്ഥനാഗ്രൂപ്പിന്റെ മറവിലായിരുന്നു ജോഷിയുടെ തട്ടിപ്പ്. പ്രാർത്ഥനാ ഗ്രൂപ്പിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇയാൾ നിരവധി ആൾക്കാരിൽ നിന്നാണ് കോടികൾ തട്ടിയത്. തട്ടിപ്പിന് ഇരയായവർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം […]