പ്രവാസികൾക്കുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ നിന്നും സംസ്ഥാന സർക്കാർ പിൻവാങ്ങുന്നു ; പകരം പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ നാട്ടിലേക്ക് വരുമ്പോഴുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങുന്നു. പകരം കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് പിപിഇ കിറ്റ് ധരിച്ച് വരാം. എന്നാൽ ഇവർക്കായുള്ള പിപിഇ കിറ്റ് അതാത് വിമാന കമ്പനികൾ ഇതിനായി സൗകര്യം ഒരുക്കണമെന്നാണ് സർക്കാർ നിലപാട് എടുത്തിരിക്കുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ പ്രവാസികൾക്ക് മടങ്ങാനുള്ള സമയം ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്. നിലവിൽ ബഹ്‌റൈനും സൗദിയും ഒമാനും ട്രൂനാറ്റ് […]