പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ കൊവിഡ് വ്യാപനം ; 59 തടവുകാർക്ക് വൈറസ് ബാധ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ വൈറസ് വ്യാപനം. തടവുകാരായ 59 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജയിലിലെ 99 തടവുകാരിൽ നടത്തിയ ആന്റിജൻ പരിശോധന നടത്തയിരുന്നു. ഈ പരിശോധനയിലാണ് 59 പേരിൽ രോഗം സ്ഥിരീകരിച്ചത്. ജയിലിലെ തടവുപുള്ളികൾക്കിടിയിൽ വൈറസ് വ്യാപനം ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം വിചാരണനേരിട്ടുകൊണ്ടിരിക്കുന്ന ആൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ അയാൾക്ക് എവിടെ നിന്ന് രോഗം ബാധിച്ചെന്ന കാര്യം വ്യക്തമെല്ല. ഇതോടെയാണ് ജയിൽ ആന്റിജൻ പരിശോധന […]

ജയിലിൽ ചെന്നാൽ ഇനി ചപ്പാത്തി കഴിയ്ക്കുക മാത്രമല്ല സൗന്ദര്യവും വർദ്ധിപ്പിയ്ക്കാം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ചപ്പാത്തിയും ചിക്കനും കഴിയ്ക്കുക മാത്രമല്ല ഇനി പൂജപ്പുര ജയിലിൽ എത്തിയാൽ സൗന്ദര്യവും വർദ്ധിപ്പിക്കാം. ജയിൽ വകുപ്പിന്റെ കീഴിൽ പുരുഷൻമാർക്കായി ഫ്രീഡം ലുക്ക്‌സ് പാർലറിന്റെ ഉദ്ഘാടനം ഡി.ജി.പി ഋഷിരാജ് സിംഗ് നിർവഹിച്ചു. പൂജപ്പുര കരമന റോഡിൽ പരീക്ഷ ഭവനോട് ചേർന്നാണ് ഫ്രീഡം ലുക്ക്‌സ് ബ്യൂട്ടി പാർലർ. രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് മണിവരെയാണ് പ്രവർത്തനം. വിവിധതരം ഫേഷ്യൽ, ഹെയർ ഡ്രസ്സിങ്, ഫേഷ്യൽ മസ്സാജിങ്, ഷേവിങ്, ഹെന്ന, ഹെയർ കളറിങ് എന്നിവ ശീതീകരിച്ച റൂമിൽ മിതമായ നിരക്കിൽ ഫ്രീഡം ലുക്ക്‌സിൽ […]