play-sharp-fill

ഭീതിയുടെ പരിവേഷവുമായി പൊന്നാമറ്റം എന്ന ഭാർഗവീനിലയം

സ്വന്തം ലേഖിക കോഴിക്കോട്:കൂടത്തായിയിലെ തുടർകൊലപാതകങ്ങളുടെ ചുരുളുകൾ അഴിയുമ്പോൾ നാട്ടുകർക്ക് പ്രിയപ്പെട്ടവരായിരുന്ന ടോംതോമസിന്റെയും അന്നമ്മയുടെയും പൊന്നാമറ്റം വീട് ഭീതിയും ദുരൂഹതകളും നിറഞ്ഞു നിൽക്കുന്ന ഭാർഗവീനിലയം പോലെയായി. കേസന്വേഷണത്തിന്റെ ഭാഗമായി കോടഞ്ചേരി പൊലീസ് ഇന്നലെ രാവിലെ പൊന്നാമറ്റം തറവാട് വീട് പൂട്ടി സീൽ ചെയ്തു. കൊലപാതകങ്ങൾ നടന്ന സാഹചര്യവും കൊലപാതകത്തിന് സ്വത്തുമായി ബന്ധമുണ്ടെന്ന സൂചനകളുമാണ് വീട് സീൽ ചെയ്യാൻ കാരണം. കൊലപാതകങ്ങൾക്ക് ഉപയോഗിച്ച സയനൈഡിന്റെ അംശങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്താമെന്ന പ്രതീക്ഷയും പൊലീസിനുണ്ട്. ടോംതോമസിന്റെ മകളും മറ്റു ചില ബന്ധുക്കളും ഇവിടെ നിന്ന് മാറി. അതേസമയം ജോളി […]