play-sharp-fill

ഡ്യൂട്ടിയ്ക്കിടെ വാട്‌സ്‌ആപ്പിൽ ചാറ്റിംഗ് ; അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ

  ജബല്‍പുര്‍: അയോധ്യ കേസില്‍ വിധി പറയുന്നതുമായി ബന്ധപ്പെട്ടു സുരക്ഷാ ഡ്യൂട്ടിക്കിടെ വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്ത പൊലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. അഞ്ചു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. സുരക്ഷാ ഡ്യൂട്ടിക്കിടെ വാട്‌സ്‌ആപ്പില്‍ ചാറ്റില്‍ മുഴുകിയ പൊലീസുകാർക്കാണ് ചാറ്റിംഗ് കെണി ആയത്. മധ്യപ്രദേശിലെ ജബല്‍പൂരിലാണു സംഭവം. സംഘര്‍ഷ ബാധിത മേലകളിലാണ് ഈ പൊലീസുകാരെ ജോലിക്കു നിയോഗിച്ചിരുന്നത്. എന്നാല്‍, ജബല്‍പുര്‍ എസ്‌പി ഈ മേഖലകളില്‍ അപ്രതീക്ഷിത പരിശോധന നടത്തിയപ്പോള്‍ പൊലീസുകാര്‍ വാട്‌സ്‌ആപ്പില്‍ ചാറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു. ഇവരെ സസ്‌പെന്‍ഡ് ചെയ്ത് ശനിയാഴ്ച വൈകിട്ട് തന്നെ ഉത്തരവിറങ്ങി. അയോധ്യ വിധി കണക്കിലെടുത്ത് […]

പീഡനകേസിലെ പ്രതിയും പൊലീസും തമ്മിൽ സംഘർഷം ;  എസ്ഐയെ കുത്തിപരിക്കേൽപ്പിച്ച  പ്രതി ഒളിവിൽ , എസ്.ഐ ആശുപത്രിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്‌ഐയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം പീഡനക്കേസിലെ പ്രതി ഓടിരക്ഷപ്പെട്ടു.  പരിക്കേറ്റ എസ്.ഐ ആശുപത്രിയിൽ. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ വിമലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കരിമഠം കോളനി സ്വദേശിയായ നിയാസാണ് രക്ഷപ്പെട്ടത്. കരിമഠം കോളനിയിലാണ് സംഭവം. ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച  കേസില്‍ നിയാസിനെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പോലീസ്. ഇതിനിടെ പ്രതിയായ നിയാസും സുഹൃത്തുക്കളും ചേര്‍ന്ന് പോലീസിനെ തടയുകയായിരുന്നു. ശേഷം ഒരു ബിയര്‍ കുപ്പി പൊട്ടിച്ച്‌ നിയാസ്‌ സ്വന്തം ശരീരത്തില്‍ മുറിവുണ്ടാക്കി രക്തം എസ്‌ഐയുടെ ശരീരത്തില്‍ പുരട്ടാന്‍ ശ്രമിച്ചു. ഇതിനിടെയുണ്ടായ ബലപ്രയോഗത്തില്‍ ഇയാള്‍ കുപ്പികൊണ്ട് […]

മാവോയിസ്റ്റുകൾ മരിച്ചത് ഏറ്റുമുട്ടലിനെ തുടർന്ന് ; പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

  സ്വന്തം ലേഖകൻ പാലക്കാട്: മഞ്ചിക്കണ്ടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് പൊലീസ്. മാവോയിസ്റ്റുകൾക്ക് നേരെ പൊലീസ് ഏകപക്ഷീയമായി വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന ആരോപണം ഭരണമുന്നണിയിൽപ്പെട്ട സിപിഐ അടക്കമുള്ളവർ ഉന്നയിച്ചതിന് പിന്നാലെയാണ് പൊലീസ് നിലപാട് വ്യക്തമാക്കുന്നത്. പാലക്കാട് എസ്.പി ജി.ശിവവിക്രം മഞ്ചിക്കണ്ടിയിലേത് അപ്രതീക്ഷിതമായുണ്ടായ ഒരു ഏറ്റുമുട്ടലാണെന്ന് ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കാട്ടിൽ പട്രോളിംഗ് പോയ കേരള പൊലീസിന്റെ സായുധ സേനാ വിഭാഗമായ തണ്ടർ ബോൾട്ടിന് നേരെ മാവോയിസ്റ്റുകൾ വെടിവച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നും തണ്ടർ ബോൾട്ട് നടത്തിയ വെടിവെപ്പിൽ മൂന്ന് മാവോയിസ്റ്റുകളും പിറ്റേ ദിവസം ഇൻക്വസ്റ്റ് […]

അന്വേഷണത്തിൽ വീഴ്ചയുണ്ട്, കേസിന്റെ ഒരു കാര്യവും ആരും ഞങ്ങളെ അറിയിച്ചിരുന്നില്ല ; വാളയാറിലെ പെൺകുട്ടികളുടെ അമ്മ

  സ്വന്തം ലേഖകൻ പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനെ വിമർശിച്ച് പെൺകുട്ടികളുടെ അമ്മ. അട്ടപ്പളം സ്വദേശികളായ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇന്നാണ് അന്തിമ വിധിയെന്ന കാര്യം പോലും അറിഞ്ഞില്ലെന്ന് അമ്മ പറഞ്ഞു. പാലക്കാട് പൊക്‌സോ കോടതിയാണ് കേസിൽ പ്രതികളായിരുന്ന വി.മധു, എം..മധു, ഷിബു എന്നിവരെ വെറുതെ വിട്ടത്. 2017 ജനുവരി, മാർച്ച് മാസങ്ങളിലായാണ് പെൺകുട്ടികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. കേസന്വേഷണത്തിൽ വീഴ്ചയുണ്ട്. മൂത്തകുട്ടിയെ പീഡിപ്പിക്കുന്നത് നേരിൽ കണ്ടത് പൊലീസുകാരോട് […]

യുവതിയുടെ ഫോൺ കളഞ്ഞുകിട്ടി ; പരിശോധിച്ച പോലീസ് അന്തം വിട്ടു, ലഭിച്ചത് വിദേശത്തേയ്ക്കടക്കം പെൺകുട്ടികളെ കയറ്റിവിടുന്ന വൻ സെക്‌സ് റാക്കറ്റ് ഇടപാടുകളുടെ വിവരങ്ങൾ

  സ്വന്തം ലേഖിക കാസർഗോഡ്; ടൗണിന് പരിസരത്ത് വെച്ച് ഓട്ടോഡ്രൈവർക്ക് ഫോൺ കളഞ്ഞ് കിട്ടുകയും പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. ഫോൺ പരിശോധിച്ചപ്പോൾ വിദേശത്തേയ്ക്കടക്കം അനാശാസ്യത്തിന് പെൺകുട്ടികളെ കയറ്റി അയ്ക്കുന്ന സെക്‌സ് റാക്കറ്റ് ഇടപാടുകളുടെ വിവരാണ് പോലീസിന് ലഭിച്ചത്. കാസർഗോഡ് കേന്ദ്രീകരിച്ച് പെൺകുട്ടികളെ കയറ്റി അയക്കുന്ന വൻ സെക്‌സ് റാക്കറ്റ് ഇടപാടുകളുടെ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. കാസർഗോഡ് ഒരു ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന നാൽപ്പത്തിരണ്ടുകാരിയുടെ ഫോണാണ് കളഞ്ഞുകിട്ടിയത്. ഫോൺ തിരിച്ചേൽപ്പിക്കാൻ പോലീസ് യുവതിയെ വിളിച്ചപ്പോൾ ഇവരിൽ നിന്നും ഉണ്ടായ മറുപടിയാണ് സംശയത്തിന് ഇടയാക്കിയത്. യുവതി ദൂരെ സ്ഥലത്താണ് ഉള്ളതെന്നും […]

പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയ മേലുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

സ്വന്തം ലേഖകൻ വയനാട്: എസ്പി ഓഫീസിൽ വച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വനിതാ കമ്മീഷൻ. വയനാട് എസ്.പിയോട് പത്തുദിവസത്തിനകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകി. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ സൈബർസെല്ലിന്റെ ഭാഗമായി പ്രവർത്തിക്കവേ സഹപ്രവർത്തകരോട് സംസാരിച്ചതിന് ഓഫീസിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗം ഉദ്യോഗസ്ഥൻ തന്നേട് മോശമായി പെരുമാറിയെന്നും , ഭീഷണിപ്പെടുത്തിയെന്നുമാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ നൽകിയ പരാതിയിലുള്ളത്. സംഭവത്തെക്കുറിച്ച് മേലുദ്യോഗസ്ഥനോട് പരാതിപ്പെട്ടപ്പോൾ ഇതേ ഉദ്യോഗസ്ഥൻ ഇടപെട്ട് തന്നെ സ്ഥലംമാറ്റിയെന്നും പരാതിയിലുണ്ട്. ഇപ്പോൾ […]

വിവാഹം വരെ കാത്തിരുന്നത് സ്വർണ്ണമോഹംകൊണ്ട് ; വധുവിന്റെ വെളിപ്പെടുത്തൽ കേട്ട് പോലീസ് ഞെട്ടി

സ്വന്തം ലേഖിക തളിപ്പറമ്പ്: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം കാമുകനൊപ്പം ഒളിച്ചോടിയ പയ്യന്നൂർ സ്വദേശിനിയുടെ സ്വർണ്ണമോഹം പൊലീസിനെപ്പോലും ഞെട്ടിച്ചു. പട്ടാമ്പി സ്വദേശിയും നിർമ്മാണത്തൊഴിലാളിയുമായ കാമുകനൊപ്പം ജീവിക്കാൻ നേരത്തേ തന്നെ ഉറപ്പിച്ചിരുന്ന യുവതി, ഗൾഫുകാരനെ വിവാഹം കഴിക്കാൻ സമ്മതിച്ചത് സ്വർണ്ണവുമായി ഒളിച്ചോടാനുള്ള പദ്ധതിയനുസരിച്ചാണെന്ന് തളിപ്പമ്പ്് പൊലീസിനോട് തുറന്നുപറഞ്ഞു. കാമുകനുമായി ആലോചിച്ചു തന്നെയാണ് പദ്ധതി തയാറാക്കിയത്. നേരത്തെ ഉല്ലാസ യാത്രയ്ക്കിടെ ട്രെയിനിൽ വച്ച് കാമുകനെ മാലചാർത്തിയിരുന്നതായി യുവതി പറഞ്ഞു. ഇതിന്റെ വീഡിയോ, വിവാഹം കഴിഞ്ഞ് കാഞ്ഞിരങ്ങാട്ടെ വീട്ടിലേക്ക് കാറിൽ പോകുന്നതിനിടെ കാമുകൻ വരന്റെ മൊബൈലിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കാഞ്ഞിരങ്ങാട്ടെ […]

തോക്കുമായി റോഡിലിറങ്ങി വഴിയാത്രക്കാരെ വിരട്ടിയ പത്തൊമ്പതുകാരനെ പോലീസ് പൊക്കി

  സ്വന്തം ലേഖിക തലശേരി : രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നോൽ കിടാരംകുന്ന് സ്വദേശിയാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ ന്യൂമാഹി പൊലീസ് ജാമ്യത്തിൽ വിട്ടു. മാഹി പെരുന്നാളിന് പോകുന്നതിനിടയിൽ വഴിയാത്രക്കാരെ ഇയാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് ലോറിക്കാരാണ് പൊലീസിനെ അറിയിച്ചത്. പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കലുണ്ടായിരുന്നത് എയർ ഗണ്ണാണെന്നാണ് ലഭിക്കുന്ന വിവരം. ഇത് ഓൺലൈൻ വഴി വാങ്ങിയതാണ് ഇതെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

പീഡനദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ; ഒരാൾ പോലീസ് പിടിയിൽ

  സ്വന്തം ലേഖിക നേമം : യുവതിയെ പീഡിപ്പിതിന് ശേഷം ദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു . നേമം കല്ലിയൂർ സ്വദേശിയായ രാജീവ് (36) ആണ് നേമം പോലീസിന്റെ പിടിയിലായത് . ഈ കേസിൽ ഇനി രണ്ടുപേർ കൂടി അറസ്റ്റിലാകാനുണ്ട് . പിടിയിലായ പ്രതിക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശാന്തിവിള താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽകോളേജിൽ ആശുപത്രിയിലേയ്ക്കും മാറ്റിയിരുന്നു . പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി .

ഗതാഗത നിയമലംഘനം ; പിഴ ഈടാക്കുന്നത് താൽക്കാലികമായി പോലീസ് നിർത്തി

  സ്വന്തം ലേഖിക തിരുവനന്തപുരം: ഗതാഗത നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കുന്നത് പോലീസ് താത്കാലികമായി നിർത്തി. നിലവിൽ ഗതാഗതനിയമം ലംഘിക്കുന്നവർക്ക് കോടതിയലേക്കുള്ള ചെക്ക് റിപ്പോർട്ട് മാത്രമാണ് നൽകുന്നത്. ഇതിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പ് മാത്രമേ രേഖപ്പെടുത്തുകയുള്ളു. കൂട്ടിയ പിഴനിരക്കിൽ തീരുമാനമാകുന്നത് വരെ ഈ രീതിയിൽ തുടരാനാണ് തീരുമാനം. നിലവിൽ വാഹനപരിശോധന കർശനമായി തുടരുന്നുണ്ട്. എങ്കിലും സാധാരണരീതിയിൽ പിഴത്തുക അപ്പോൾ തന്നെ പിരിക്കലാണ് പതിവ്. ഇതിന് രസീതും നൽകും. എന്നാൽ ഈ രസീത് നിലവിൽ എസ്‌ഐമാർക്ക് വിതരണം ചെയ്യുന്നില്ല.