കൊല്ലത്ത് പൊലീസുകാരൻ സ്പിരിറ്റ് ഉള്ളിൽ മരിച്ച സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ കൊല്ലം: കടയ്ക്കലിൽ പൊലിസുകാരൻ സ്പിരിറ്റ് ഉള്ളിൽ ചെന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഇദ്ദേഹത്തിനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. കേസിൽ പൊലീസ് ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം നടന്നത്. മലപ്പുറം ഐ.ആർ ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലം കടക്കൽ ചെളിക്കുഴി സ്വദേശി അഖിൽ ആണ് സ്പിരിറ്റ് ഉള്ളിൽ ചെന്ന് മരിച്ചത്. വെള്ളിയാഴ്ച ജോലിസ്ഥലത്ത് നിന്നും നാട്ടിലെത്തിയ അഖിലിന് ശനിയാഴ്ച ഛർദ്ദിയുണ്ടായുണ്ടാവുകയായിരുന്നു. ഇതേ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലുപേരും ഒരുമിച്ച് […]