പതിനഞ്ചുകാരന് ലൈംഗിക പീഡനം ; യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

പതിനഞ്ചുകാരന് ലൈംഗിക പീഡനം ; യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

 

സ്വന്തം ലേഖകൻ

ഇടുക്കി: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന സംഭവങ്ങളിൽ സ്ത്രീകൾക്കെതിരെ ഉള്ള കേസുകളുടെയും എണ്ണം പെരുകുന്നു. പതിനഞ്ചുകാരനായ ബാലനെ ഒരാഴ്ചയോളം ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ സംഭവത്തിൽ മൂന്നാറിൽ ഇരുപത്തിയൊന്നുകാരിയായ യുവതിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൂന്നാറിൽ താമസക്കാരനായ പതിനഞ്ചുകാരനെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധുകൂടിയായ തമിഴ്‌നാട് സ്വദേശിയായ യുവതിയാണ് കുടുങ്ങിയത്.

ആൺകുട്ടിയുടെ വീട്ടിൽ ഒരാഴ്ച മുമ്പാണ് ബന്ധുവായ യുവതി എത്തുന്നത്. ഇതിനിടെ പലതവണ യുവതി ആൺകുട്ടിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയനാക്കി. ഇതിനിടെ കുട്ടിയുടെ ജനനേന്ദ്രിയത്തിന് മുറിവും വേദനയും കലശലായതിനെ തുടർന്ന് പിതാവിനെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ് ആൺകുട്ടിയെ ചിത്തിരപുരത്തെ ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയാണ് ഡോക്ടറോട് വിവരം പറഞ്ഞത്. ഡോക്ടർ വിവരമറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി നൽകിയ പരാതി പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

അടുത്തിടെ കോഴിക്കോട് ഒൻപതുവയസുകാരനെ ലൈംഗിക ചൂഷണത്തിനിരയാക്കിയ 36 വയസുകാരിക്കെതിരെ കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ നിരവധി പുരുഷന്മാരാണ് പോക്‌സോ കേസുകളിൽ അകപ്പെട്ടിരിക്കുന്നത്‌