വിരാടിനും അനുഷ്കയ്ക്കും പെൺകുഞ്ഞ് പിറന്നു

സ്വന്തം ലേഖകൻ മുംബൈ : ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിക്കും നടി അനുഷ്ക ശർമ്മക്കും പെൺകുഞ്ഞു പിറന്നു. അച്ഛനായ വിവരം താരം തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പങ്ക് വച്ചത്. ഉച്ചക്ക് ശേഷമായിരുന്നു ആരാധകർ കാത്തിരുന്ന വിരാടിന്റെ പോസ്റ്റ്‌. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങളും ആരാധകരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം കുറിപ്പിൽ പറഞ്ഞു. ഇരുവരും പ്രണയത്തിലാണെന്ന് അറിഞ്ഞത് മുതൽ ഇവർക്ക് പിറകെ മാധ്യമങ്ങളുടെ ക്യാമറ കണ്ണുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതിനെതിരെ അനുഷ്ക ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഗർഭിണിയായ അനുഷ്ക യോഗ പരിശീലിക്കുന്ന ചിത്രവും […]

നവജാത ശിശുവിനെ ഇയര്‍ഫോണ്‍വയര്‍ കഴുത്തില്‍ ചുറ്റി കൊന്ന സംഭവം; അമ്മ അറസ്റ്റില്‍; ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന

സ്വന്തം ലേഖകന്‍ കാസര്‍കോട്: നവജാത ശിശുവിനെ ഇയര്‍ഫോണ്‍വയര്‍ കഴുത്തില്‍ ചുറ്റി കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയാണ് അറസ്റ്റിലായത്. ജനിച്ചയുടന്‍ പെണ്‍കുഞ്ഞിനെ ഇയര്‍ ഫോണ്‍ വയര്‍ കഴുത്തില്‍ ചുറ്റി കൊല്ലുകയായിരുന്നു. ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.കഴിഞ്ഞമാസം 15ന് ചെടേക്കാലിലാണ് സംഭവം. കഴുത്തില്‍ വയര്‍ ചുറ്റി തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രക്ത സ്രാവമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയുടെ പ്രസവം കഴിഞ്ഞിരുന്നുവെന്ന് വ്യക്തമായത്. ഡോക്ടറില്‍ നിന്നാണ് ഭര്‍ത്താവ് പോലും ഭാര്യയുടെ […]

രണ്ട് ദിവസം പ്രായമായ ആണ്‍കുട്ടിയെ കരിയില കൂട്ടത്തിനിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; നാടിനെ നടുക്കി കണ്ണില്ലാത്ത ക്രൂരത

സ്വന്തം ലേഖകന്‍ കൊല്ലം: രണ്ട് ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിനെയാണ് കരിയിലകള്‍ക്കിടെ ഉപേക്ഷിച്ചത്. കുട്ടിയെ പോലീസെത്തി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ചവരെപ്പറ്റി നിലവില്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. കേസില്‍ അന്വേഷണം ആരംഭിച്ചു.