video
play-sharp-fill

മുസ്ലിം ലീഗുകാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ലീഗ്

സ്വന്തം ലേഖകൻ മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ജപ്തിയുടെ മറവില്‍ മുസ്ലിം ലീഗുകാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാക്കൾ. മലപ്പുറത്ത്‌ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത നാല് പേരുടെ വസ്തു വകകളിലാണ് പേരിലെയും ഇനീഷ്യലിലെയും സാമ്യത കാരണം ജപ്തി നോട്ടീസ് പതിപ്പിച്ചത്. എടരിക്കോട് പഞ്ചായത്ത് മുസ്ലീം ലീഗ് മെമ്ബര്‍ സിടി അഷ്‌റഫും നടപടി നേരിട്ടു. തെറ്റായ ജപ്തി സര്‍ക്കാരിന്റെ ബോധപൂര്‍വമായ നടപടി ആണെന്നാണ് ലീഗ് ആരോപണം. പോപ്പുലര്‍ ഫ്രണ്ട് ജപ്തിക്കിടെ മലപ്പുറത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്ബറുടെ സ്വത്ത്‌ ജപ്തി ചെയ്തത് സര്‍ക്കാരും […]

കയ്യും വെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞ് കെട്ടും; മുസ്ലീം ലീഗിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം പ്രകടനം; വീഡിയോ പുറത്ത്

സ്വന്തം ലേഖകന്‍ കണ്ണൂര്‍: ‘കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ട്രെയിനിങ്ങൊന്നും കിട്ടേണ്ട. ഓര്‍ത്തുകളിച്ചോ തെമ്മാടികളേ.. കയ്യുംവെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടും..’ മയ്യിലെ മുസ്ലിം ലീഗുകാര്‍ക്കെതിരെയുള്ള സിപിഎം പ്രകടനത്തില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളാണിത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മയ്യില്‍ ചെറുപുഴശേരിയില്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് 7 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഈ ആറ് സിപിഎമ്മുകാര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം നടത്തിയ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കുന്നത്. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് സിപിഎം […]

മുസ്ലീം ലീഗ് ഓഫീസിൽ നടന്ന മദ്ധ്യസ്ഥ ചർച്ചയ്ക്കിടെ കുത്തേറ്റ യുവാവ് മരിച്ചു ; പ്രതികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: തൊട്ടിൽപ്പാലത്ത് മുസ്ലീം ലീഗിന്റെ ഓഫീസിൽ വച്ച് നടന്ന മദ്ധ്യസ്ഥ ചർച്ചയ്ക്കിടെ കുത്തേറ്റ യുവാവ് മരിച്ചു. എടച്ചേരിക്കണ്ടി അൻസറാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ബെൽമൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേരും മുസ്ലീം ലീഗിന്റെ പ്രവർത്തകരാണ്. മദ്ധ്യസ്ഥ ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ അരയിൽ നിന്ന് കത്തിയെടുത്ത് അഹമ്മദ് ഹാജി അൻസാറിനെ കുത്തുകയായിരുന്നു.കഴിഞ്ഞ കുറെ ദിവസമായി അഹമ്മദ് ഹാജിയെ സമൂഹമാധ്യമങ്ങളിലൂടെ അൻസാർ അപവാദപ്രചാരണം നടത്തിയിരുന്നതായി ലീഗ് നേതാക്കൾ പറയുന്നു. ഇതായിരിക്കാം കൊലപാതകത്തിന്റെ കാരണമെന്നാണ് സൂചന. ഇരുവരും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നം […]