video
play-sharp-fill

പ്രേമനൈരാശ്യത്തിന്റെ പേരിൽ കളിയാക്കിയതിൽ വൈരാഗ്യം ; യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; പരിക്കേറ്റത് ഗർഭിണികളടക്കം മൂന്ന് യുവതികൾക്ക്; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പാലക്കാട്: പ്രേമനൈരാശ്യത്തിന്റെ പേരിൽ കളിയാക്കിയതിന്റെ ദേഷ്യത്തിൽ യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ചു . ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് ബന്ധുക്കളെ ആക്രമിച്ചത്. കുടുംബത്തിലെ ഗർഭിണികളടക്കം മൂന്ന് യുവതികളെയാണ് യുവാവ് ചുറ്റിക ഉപയോ​ഗിച്ച് തലയ്ക്കടിച്ചത്. സഹോദരന്മാരുടെ ഭാര്യമാർ, സഹോദരി എന്നിവരെയാണ് ഇയാൾ അടിച്ച് പരുക്കേൽപ്പിച്ചത്. പഴയലക്കിടി അകലൂർ വയനാടൻ വീട്ടിൽ റിൻസീന (23), അനീറ (22), സക്കീറ (25), എന്നിവർക്കാണ് പരുക്കേറ്റത്.അനീറയും സക്കീറയും ഗർഭിണികളാണ്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.യുവതികൾ ചേർന്ന് ബിഷറുലിനെ പ്രേമം തകർന്നതിന്റെ പേരിൽ […]

ബാറിലെ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ; രണ്ടുപേർ പിടിയിൽ ; മൂന്നാമൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ കോതമംഗലം:ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാലമറ്റം ഇഞ്ചതൊട്ടി പഴുക്കാളിൽ വീട്ടിൽ ബേസിൽ ജോയി (25), സഹോദരൻ ആൽബിൻ ജോയ് (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരുക്കേറ്റ യുവാവും, പ്രതികളുടെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ അഖിലും തമ്മിൽ ബുധനാഴ്ച ചീക്കോട് പ്രവർത്തിക്കുന്ന ബാറിന് സമീപത്ത് വെച്ച് തർക്കമുണ്ടായി. തുടർന്നാണ് ഇവർ യുവിനെ ആക്രമിച്ചത്. കേസിലെ പ്രതിയായ അഖിൽ കോട്ടയം മെഡിക്കൽ കോളജിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഇൻസ്പെക്ടർ പി.റ്റി.ബിജോയ്, […]

കോവളത്ത് സ്ത്രീക്കും സഹോദരനും നേരെ ആക്രമണം; അക്രമത്തിന് പിന്നിൽ അയൽവാസി; ഗുരുതരമായി പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവളത്ത് സ്ത്രീക്കും സഹോദരനും വെട്ടേറ്റു . കൊച്ചുമണി, ശ്യാമള എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയാണ് ഇവരെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു : യുവാവ് അറസ്റ്റില്‍, പ്രണയനൈരാശ്യമാണ് കൊലപാതക ശ്രമത്തിന് കാരണം എന്ന് പൊലീസ്

സ്വന്തം ലേഖകൻ ഇടുക്കി: മൂന്നാറില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മൂന്നാറില്‍ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് സ്വദേശിയും ടിടിസി വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്.പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്തും പാലക്കാട് സ്വദേശിയുമായ ആല്‍വിനാണ് അറസ്റ്റിലായത്. പ്രണയ നൈരാശ്യമാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി ആല്‍വിന്‍ കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാറിലെ ഗവണ്‍മെന്റ് ടിടിസി കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു വെട്ടേറ്റ പെണ്‍കുട്ടി. ഇന്നലെ വൈകീട്ടാണ് ആല്‍വിന്‍ ഇവിടെയെത്തി പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന്, […]

അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി തർക്കം;സഹോദരൻ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു ; ഗുരുതര പരിക്കേറ്റ സഹോദരി ചികിത്സയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം സഹോദരൻ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. തിരുവനന്തപുരം കല്ലറയിലാണ് സംഭവം. ഭരതന്നൂർ കണ്ണംമ്പാറയിൽ ഷീലയ്ക്കാണ് (49) വെട്ടേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ ഷീലയെ നാട്ടുകാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീലയുടെ കഴുത്തിലും കാലിലും കൈയ്യിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അമ്മ കുഞ്ഞിയെ സംരക്ഷിക്കുന്നതിനെ സംബന്ധിച്ച വാക്കുതർക്കത്തിലാണ് ഇവർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.സംഭവത്തിൽ സഹോദരൻ സത്യനെ പാങ്ങോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

കുടുംബക്കോടതിയ്ക്ക് മുന്നിലെ വധശ്രമം; ചുരുളഴിയുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; മാസങ്ങളായി ഭാര്യ താമസിക്കുന്നത് കാമുകനൊപ്പം;വിവാഹമോചനത്തിന് കോടതിയിലെത്തിയതും യുവാവിന്റെ കൂടെ

സ്വന്തം ലേഖകൻ പാലക്കാട് :വിവാഹമോചനത്തിന് എത്തിയ യുവതിയെ ഭര്‍ത്താവ് കുടുംബക്കോടതിയ്ക്ക് മുന്നിലിട്ട് വെട്ടിയ സംഭവത്തിനു പിന്നിൽ ഞെട്ടിപ്പിക്കുന്ന കഥകൾ. മനിശ്ശേരി കരുവാന്‍പുരക്കല്‍ സുബിതക്കാണ് (24) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൗത്ത് പനമണ്ണ തെക്കത്ത് പറമ്ബില്‍ രഞ്ജിത്ത് (32) പൊലീസ് പിടിയിലായി. സുബിതയെ വെട്ടാന്‍ ഉപയോഗിച്ച കത്തിയുമായി ഒറ്റപ്പാലം പൊലീസില്‍ രഞ്ജിത് കീഴടങ്ങുകയായിരുന്നു. തന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ച്‌ ഭാര്യ താമസിച്ചത് കാമുകനൊപ്പമായിരുന്നു. വിവാഹമോചനത്തിന് കോടതിയിലെത്തിയതും ആ യുവാവിന്റെ കൂടെയാണ്.ഇതിൻ്റെ പക പോക്കലാണ് കോടതിയ്ക്ക് മുന്നിൽ അരങ്ങേറിയത്. ഭര്‍ത്താവ് രഞ്ജിത്തുമായി ബന്ധം വേര്‍പ്പെടുത്തുന്ന കേസുമായി ബന്ധപ്പെട്ടാണ് […]

വധശ്രമവും തട്ടിക്കൊണ്ടു പോകും: രണ്ടു പേർ അറസ്റ്റിൽ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും കേസിലെ മുഖ്യസാക്ഷിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്ത രണ്ട് പ്രതികൾ പ്രതികൾ കൂടി പിടിയിൽ. പനച്ചിക്കാട് പൂവൻതുരുത്ത് ആതിര ഭവനിൽ അനന്തു പ്രസന്നൻ, പനച്ചിക്കാട് റനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . പ്രതി അനന്തു പ്രസന്നൻ കെഎസ്ഇബിയുടെ ട്രഞ്ച് എടുക്കുന്ന ജോലി പനച്ചിക്കാട് സ്വദേശി തോമസ് സെബാസ്റ്റ്യനെ കൊണ്ട് കരാർ അടുപ്പിക്കും എന്നാൽ ഇടയ്ക്ക് നിർത്തി പോവുകയായിരുന്നു ഇതിൻറെ പേരിൽ ഇരുവരും വാക്കുതർക്കമുണ്ടായി തുടർന്ന് പ്രതികളെ നാട്ടകം ദിവാൻകവലയിൽ തോമസ് സെബാസ്റ്റ്യനും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തുകയും തോമസിനെ […]

നാടൻപാട്ട് ഗാനമേളയ്ക്കിടെ സംഘർഷം ; കരുവാറ്റ സ്വദേശികളായ രണ്ടു യുവാക്കൾക്ക് കുത്തേറ്റു ; മൂന്നുപേർ പിടിയിൽ ; നെഞ്ചിലും വയറിലും ആഴത്തിൽ കുത്തേറ്റ യുവാക്കൾ ചികിത്സയിൽ

ഹരിപ്പാട്: ജിംനേഷ്യത്തിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ നാടൻപാട്ട് ഗാനമേളക്കിടെ സംഘർഷം. കരുവാറ്റ സ്വദേശികളായ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. കരുവാറ്റ ആശ്രമം ജംഗ്ഷനിലാണ് സംഭവം. കരുവാറ്റ സ്വദേശികളായ രജീഷ്, ശരത്ത് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രജീഷിനെയും ശരത്തിനെയും ബൈക്കിൽ എത്തിയ ആക്രമിസംഘം തടഞ്ഞുനിർത്തി മർദ്ദിക്കുകയും വയറിലും നെഞ്ചിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ ബിപിൻ, സഹോദരനായ ബിജിലാൽ, ഇവരുടെ സുഹൃത്ത് ജിതിൻകുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .

കൊച്ചി ആസാദ് റോഡിൽ യുവതിക്ക് നേരെ ആക്രമണം ; യുവതിയുടെ കൈക്ക് വെട്ടേറ്റു; ഇതര സംസ്ഥാന പെൺകുട്ടികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത് ; തർക്കത്തിനിടെയാണ് വെട്ടേറ്റത് ; ആക്രമണത്തിനുശേഷം രക്ഷപ്പെട്ട യുവാവിനായി തെരച്ചിൽ ഊർജിതമാക്കി പോലീസ്

കൊച്ചി : കൊച്ചി നഗരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. കഴുത്തിന് വെട്ടാനുള്ള അക്രമിയുടെ ശ്രമം തടയുന്നതിനിടെ കൈക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ബംഗാൾ സ്വദേശിനി സന്ധ്യയെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മുൻ കാമുകൻ ഫാറൂഖാണ് ആക്രമിച്ചത്. കലൂർ ആസാദ് റോഡിൽ വെച്ചായിരുന്നു യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. പ്രതി ആക്രമണത്തിനു ശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

കുടുംബങ്ങള്‍ തമ്മിലെ തര്‍ക്കം; വീട്ടമ്മയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു ; അയല്‍വാസി പിടിയില്‍; ഗുരുതരമായ പൊള്ളലേറ്റ വീട്ടമ്മ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

പത്തനംതിട്ട : അയൽവാസിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട കൊടുമൺ എരിത്വാക്കുന്ന് സ്വദേശി ഷിബുവാണ് അറസ്റ്റിലായത്.  അയൽവാസിയായ ലതയെയാണ് ഇയാൾ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ലതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയൽവാസികളായ കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഷിബു ലതയെ ആക്രമിച്ചതെന്നു പൊലീസ് വിശദമാക്കി.