play-sharp-fill

‘ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് അറിയിക്കണം’; മുല്ലപ്പെരിയാർ ഹർജിയിൽ കേന്ദ്രം സത്യവാങ്ങ് മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി..! കേസ് ആഗസ്റ്റിലേക്ക്

സ്വന്തം ലേഖകൻ ഇടുക്കി: മുല്ലപ്പെരിയാർ ഹർജിയിൽ കേന്ദ്രം സത്യവാങ്ങ് മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് അറിയിക്കണം. കേസ് ആഗസ്റ്റിലേക്ക്. ഡാമിൻ്റെ സുരക്ഷ സംബന്ധിച്ചുള്ളത് പ്രതീക്ഷയെന്നും വാദത്തിനിടെ ജസ്റ്റിസ് എം ആർ ഷാ പറഞ്ഞു. ഡാം സുരക്ഷ നിയമ പ്രകാരം അതോറിറ്റി രൂപീകരിച്ചെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നാല് അംഗങ്ങൾ അടങ്ങിയ അതോറിറ്റി ആണ് രൂപീകരിച്ചത് എന്നും കേന്ദ്രം വ്യക്തമാക്കി. ദേശിയ ഡാം സുരക്ഷാ അതോറിറ്റിയുടെ റീജിയണൽ ഡയറക്ടർ ആണ് സമിതിയുടെ ചെയർമാൻ അതോറിറ്റി രൂപീകരണത്തിന്റെ വിജ്ഞാപനം […]

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 141 അടിയായി ; രണ്ടാമത്തെ ജാഗ്രത നിർദേശം നൽകി തമിഴ്നാട് ; പരമാവധി സംഭരണശേഷി 142 അടി ; കൂടുതൽ വെള്ളം കൊണ്ടുപോകാൻ ആവശ്യപ്പെട്ട് കേരളം

ഇടുക്കി : മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 141 അടിയായി ഉയർന്നു. ഇതോടെ തമിഴ്നാട് രണ്ടാമത്തെ ജാഗ്രത നിർദേശം നൽകി. ഡിസംബർ മൂന്നിനാണ് ഡാമിന്റെ ജലനിരപ്പ് 140 അടി ആയത്. മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. നിലവിൽ സെക്കന്റിൽ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. 142 അടി വെള്ളമാണ് മുല്ലപ്പെരിയാറിൽ സംഭരിക്കാനാവുന്ന പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.