മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 141 അടിയായി ;  രണ്ടാമത്തെ ജാഗ്രത നിർദേശം നൽകി തമിഴ്നാട് ; പരമാവധി സംഭരണശേഷി 142 അടി ; കൂടുതൽ വെള്ളം കൊണ്ടുപോകാൻ ആവശ്യപ്പെട്ട്  കേരളം

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 141 അടിയായി ; രണ്ടാമത്തെ ജാഗ്രത നിർദേശം നൽകി തമിഴ്നാട് ; പരമാവധി സംഭരണശേഷി 142 അടി ; കൂടുതൽ വെള്ളം കൊണ്ടുപോകാൻ ആവശ്യപ്പെട്ട് കേരളം

ഇടുക്കി : മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 141 അടിയായി ഉയർന്നു. ഇതോടെ തമിഴ്നാട് രണ്ടാമത്തെ ജാഗ്രത നിർദേശം നൽകി. ഡിസംബർ മൂന്നിനാണ് ഡാമിന്റെ ജലനിരപ്പ് 140 അടി ആയത്. മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.

നിലവിൽ സെക്കന്റിൽ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. 142 അടി വെള്ളമാണ് മുല്ലപ്പെരിയാറിൽ സംഭരിക്കാനാവുന്ന പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.