സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ നിന്ന് തള്ളിയിട്ട സംഭവം ; സ്വകാര്യ ബസ് ജീവനക്കാർക്ക് എട്ടിന്റെ പണികൊടുത്ത് മോട്ടോർ വാഹന വകുപ്പ്
സ്വന്തം ലേഖകൻ കൊച്ചി : വിദ്യാർഥിനിയെ ബസിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ബസ് ജീവനക്കാർക്ക് ശിക്ഷ വിധിച്ച് മോട്ടോർ വാഹനവകുപ്പ്. ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തും കണ്ടക്ടറെ ആശുപത്രി സേവനത്തിനായി അയക്കുകയും ചെയ്താണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം തൃക്കാക്കര ജഡ്ജിമുക്കിലായിരുന്നു സംഭവം. പ്ലസ്ടു വിദ്യാർഥിനിയെ ബസിൽനിന്ന് തള്ളിയിടുകയായിരുന്നു. അപകടത്തിൽ വിദ്യാർത്ഥിനിക്ക് നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാർക്ക് ശിക്ഷ. ഡ്രൈവർ അൽത്താഫിന്റെ ലൈസൻസ് മൂന്നുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കണ്ടക്ടർ സക്കീർഹുസൈനോട് […]