വീഴ്ച്ച പറ്റി; അനുമതി നൽകിയ സ്ഥലത്തല്ല മോക്ഡ്രിൽ നടത്തിയതെന്ന് കളക്ടർ; എൻഡിആർഎഫ് അനുമതി വാങ്ങാതെയാണ് സ്ഥലം മാറ്റിയത്; രക്ഷാ പ്രവർത്തനം നടത്താൻ വൈകി; വകുപ്പുകൾക്ക് തമ്മിൽ പരസ്പര ധാരണയുണ്ടായിരുന്നില്ല.
പത്തനംതിട്ട വെണ്ണിക്കുളത്ത് നടത്തിയ മോക്ഡ്രിൽ നടത്തിപ്പിലെ വീഴ്ചകള്‍ സമ്മതിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്; മുഖ്യമന്ത്രിക്കാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കളക്ടർ അനുമതി നൽകിയത് അമ്പാട്ട്ഭാഗത്ത് മോക്ഡ്രിൽ നടത്താൻ വേണ്ടിയായിരുന്നു. എന്നാല്‍ മോക്ഡ്രിൽ നടന്നത് നാല് കിലോമീറ്റർ മാറി പടുതോട് ഭാഗത്തായിരുന്നു. സ്ഥലം മാറ്റി […]