ജോസ് കെ.മാണി പാലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും ; മുന്നോടിയായി എം.പി സ്ഥാനം രാജി വയ്ക്കും : മുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള തീരുമാനവുമായി എൻ.സി.പി

സ്വന്തം ലേഖകൻ കോട്ടയം: ഇടത് മുന്നണി സ്ഥാനാർത്ഥിയായി ജോസ് കെ മാണി പാലായിൽ മത്സരിക്കും. ഇതിന് മുന്നോടിയായി രാജ്യസഭ എം.പി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കും. കുട്ടനാട് സീറ്റ് എൻ.സി.പിയിൽ നിന്ന് സി പി എം ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നു. ഇതിന് പിന്നാലെ എൽ.ഡി.എഫ് വിടാൻ എൻ.സി.പി തീരുമാനമെടുത്തു. ഇതുമായി ബന്ധപ്പെട്ട് എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. അതേസമയം മുന്നണിമാറ്റം എ കെ ശശീന്ദ്രൻ വിഭാഗം ഇതുവരെ അംഗീകരിച്ചിട്ടില്ല. അവരെയും ഒപ്പം കൂട്ടാനുളള ശ്രമമാണ് നടക്കുന്നതെന്നാണ് എൻ സി […]