സിപിഎമ്മുകാരെ ചർച്ചയ്ക്ക് വിളിച്ച് വിനു ജോൺ മതിയായ സമയം നൽകാതെ ആക്രമിക്കുന്നു ; ഏഷ്യാനെറ്റ് ചീഫ് എം.ജി രാധാകൃഷ്ണൻ എ.കെ ജി സെന്ററിൽ വന്ന് മാപ്പുപറഞ്ഞിട്ടാണ് വീണ്ടും ചർച്ചയ്ക്ക് പോയത് ; ഏഷ്യനെറ്റിനെതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ് എം.വി ജയരാജൻ

സ്വന്തം ലേഖകൻ കണ്ണൂർ: സിപിഎമ്മുകാരെ ചർച്ചയ്ക്ക് വിളിച്ച് മതിയായ സമയം നൽകാതെ ആക്രമിക്കുന്നു. ഏഷ്യനെറ്റ് ചീഫ് എം.ജി രാധാകൃഷ്ണൻ എ.കെ സെന്ററിൽ വന്ന് മാപ്പുപറഞ്ഞിട്ടാണ് വീണ്ടും ചർച്ചയ്‌ക്കെത്തിയതെന്ന് സിപി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സിപിഎമ്മിനെതിരെ വ്യാജ വാർത്ത കൊടുക്കുന്ന ഏഷ്യാനെറ്റിനു പിന്നിൽ പ്രവർത്തിക്കുന്നത് ചില ദുഷ്ട ചിന്താഗതിക്കാരാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. കണ്ണൂരിൽ വ്യാജ വാർത്ത നിർമ്മിതിക്കെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഷ്യാനെറ്റ് ബ്യൂറോയ്ക്കു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൻസുർ വധം ഏറെ ദൗർഭാഗ്യകരമാണ്. എന്നാൽ […]