play-sharp-fill

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍, കേസ് പരിഗണനയ്ക്ക് വരുന്നത് 33-ാം തവണ

സ്വന്തം ലേഖകൻ ദില്ലി :അഞ്ച് മാസത്തെ ഇടവേളയ്ക്കുശേഷം ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജിയുമാണ് കോടതിയിലുള്ളത്. ഇത് മുപ്പത്തിമൂന്നാം തവണയാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ഇരുപത്തിയൊന്നാമത്തെ കേസായി ലിസ്റ്റ് ചെയ്തിട്ടുള്ള ഹര്‍ജികള്‍ ജസ്റ്റിസുമാരായ എം ആര്‍ ഷാ, മലയാളിയായ സി ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കേണ്ടത്. എന്നാല്‍ അസുഖബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊര്‍ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ […]

പിണറായി കുരുക്കിലേക്കോ ? ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ

സ്വന്തം ലേഖിക ന്യൂഡൽഹി: ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സി.ബി.ഐയുടെ ഹർജിയും, കേസിൽ നിന്ന് ഒഴിവാക്കണമെന്ന കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണ് കോടതി പരിഗണിക്കുക. പിണറായി വിജയന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഹാജരാകും. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ മൂന്നാം നമ്ബർ കോടതിയിലാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുകയാണെങ്കിൽ സിബിഐയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത ഹാജരാകും. കേസിൽ ഇതു വരെ ഹാജരായിരുന്ന പിങ്കി […]