പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കനെ അയൽവാസി കുത്തി; അയൽവാസിയായ സിറാജുദ്ദീൻ പോലീസ് പിടിയിൽ

അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ മധ്യവയസ്കന് കുത്തേറ്റു. കാലടി സ്വദേശി മുഹമ്മദിനാണ് കുത്തേറ്റത്. അയൽവാസി സിറാജുദ്ദീൻ ആണ് മുഹമ്മദിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല എന്നാണ് നിലവിൽ പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സിറാജുദ്ദീന്റെ പറമ്പിലെ വെള്ളം മുഹമ്മദിന്റെ പറമ്പിലൂടെയാണ് കടന്നു പോകേണ്ടത്. ഇതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഇത്തരത്തിലൊരു സംഘർഷത്തിലേക്ക് എത്തിയത്.

വിമാനത്തിന്റെ ചിറക് കെഎസ്ആർടിസി ബസിലിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വിമാനത്തിന്റെ യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. തിരുവനന്തപുരം ബാലരാമപുരം ജംങ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ അഞ്ചിലേറെ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തിന്റെ ചിറകുകളുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ട്രെയിലർ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.ട്രെയിലറിന്റെ ഡ്രൈവര്‍ ഇറങ്ങിയോടി.