video
play-sharp-fill

അടിപിടി കേസിൽ മുങ്ങി നടന്നു ; ഒടുവിൽ പോലീസിന്റെ കൺമുൻപിൽ ; പിന്നെ ഓടുകയല്ലാതെ രക്ഷയുണ്ടോ? പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് പ്രതി രക്ഷപെട്ടു

കോഴിക്കോട്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ പൊലീസിനെ കണ്ട പ്രതി രക്ഷപെട്ടു.കോഴിക്കോട് പേരാമ്പ്രയിൽ ആണ് സംഭവം. ചേനോളി സ്വദേശി നിഷാദ് ആണ് പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടത്. ഇന്ധനം നിറച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പോലീസിനെ കണ്ട പ്രതി കാറിൽ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. […]

ഹോസ്റ്റൽ സമയം നീട്ടണം; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ നീതി വേണം ; കോഴിക്കോട് മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനികളുടെ പ്രതിഷേധം

കോഴിക്കോട്: ഹോസ്റ്റൽ സമയം നീട്ടണമെന്ന ആവിശ്യവുമായി കോഴിക്കോട് മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചു . ഹോസ്റ്റൽ രാത്രി 10 മണിക്ക് അടക്കുന്നതിനാലാണ് വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുന്നത്. പ്രാക്ടിക്കൽ ക്ലാസ്സ് ഉൾപ്പെടെയുള്ളവ കഴിഞ്ഞ് എത്തുമ്പോൾ സമയം ഒരുപാട് വൈകാറുണ്ടെന്ന് […]

ആൺ കുട്ടികൾക്കും രക്ഷയില്ല ; അസം സ്വദേശിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയായ ലോഡ്ജ് ഉടമ അറസ്റ്റിൽ

മലപ്പുറം : അസം സ്വദേശിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശി സൈതാലിക്കുട്ടിയാണ് (54) അറസ്റ്റിലായത്. ഒൻപത് വയസുള്ള കുട്ടിയെ ലോഡ്ജിൽ നിന്നും ഇറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലായിരുന്നു അസം സ്വദേശികൾ […]

അട്ടപ്പാടിയിലെ മധു വധക്കേസ് ; മാതാവ് മല്ലിയെ ഭീഷണിപ്പെടുത്തിയ പ്രതി കീഴടങ്ങി;ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പാലക്കാട്‌ : അട്ടപ്പാടിയിലെ മധുവിന്റെ മാതാവ് മല്ലിയെ ഭീഷണിപ്പെടുത്തിയ പ്രതി അബ്ബാസ് കീഴടങ്ങി. മണ്ണാര്‍ക്കാട് കോടതിയിലാണ് പ്രതി കീഴടങ്ങിയത്. അബ്ബാസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യം സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പാലക്കാട് കുമരംപുത്തൂര്‍ സ്വദേശിയാണ് ആര്‍.വി […]

വീട്ടുവളപ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി ; സംഭവം മണ്ണാർക്കാട് തത്തേങ്ങലത്ത് ; പിടികൂടിയ രാജവെമ്പാലയെ ഉൾവനത്തിൽ വിട്ടയച്ചു

പാലക്കാട്‌ : മണ്ണാർക്കാട് തത്തേങ്ങലത്ത് വീട്ടുവളപ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ജനവാസ മേഖലയിറങ്ങിയ രാജവെമ്പാലയെ വനം വകുപ്പിന്റെ ആർ.ആർ ടി അംഗങ്ങളാണ് പിടികൂടിയത്. തത്തേങ്ങലം സ്വദേശി ഷാജിയുടെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാല റോഡ് മുറിച്ച് കടന്ന് ഷാജിയുടെ വീട്ടിലേക്ക് […]

മെസ്സേജ് ഫോർവേഡ് ചെയ്ത് ബുദ്ധിമുട്ടണ്ട ; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി ; ഇനി മെസ്സേജിങ് സംവിധാനം ശരവേഗത്തിൽ

ഒരേ സ്വഭാവമുള്ളവരെ ഒരു കുടുംബമാക്കാനൊരുങ്ങി വാട്‌സാപ്പ്. തലപുകയ്ക്കണ്ട, ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചറിന്റെ ലക്ഷ്യം. ഗ്രൂപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ ഫീച്ചര്‍ നിലവില്‍ വരുന്നതോടെ […]

കഴിക്കാൻ എന്തുണ്ട്? പാറ്റയിട്ട പരിപ്പുകറി എയിംസിൽ ശസ്ത്രക്രീയക്ക് വിധേയനാക്കിയ 4വയസുകാരന് ആഹാരമായി വിളമ്പിയത് ചത്ത പാറ്റയുള്ള പരിപ്പുകറി

ന്യൂഡൽഹി : ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച നാലുവയസ്സുള്ള കുട്ടിക്ക് വിളമ്പിയ ഭക്ഷണത്തിൽ പാറ്റ. ആശുപത്രിയിൽ ഒരു പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം കുട്ടിക്ക് നൽകിയ ആദ്യ ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. പാറ്റയുടെ ചിത്രം […]

കണ്ണൂരിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; വനിതകൾ അടക്കമുള്ള പ്രവർത്തകർക്ക് മർദ്ദനമേറ്റു ; സംഘർഷം കൈവിട്ടതോടെ പ്രവർത്തകർക്ക് നേരെ ലാത്തി വീശി

കണ്ണൂർ: ശ്രീകണ്ഠപുരത്തെ എരുവേശ്ശി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. വനിതകൾ അടക്കമുള്ള യു.ഡി.എഫ് വോട്ടർമാർക്ക് മർദ്ദനമേറ്റു. സി.പി.ഐ.എം പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിവീശി. അട്ടിമറി ആരോപിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. തെരഞ്ഞെടുപ്പ് നടന്ന എരുവേശ്ശി കെ.കെ.എൻ.എം സ്കൂളിൽ രാവിലെ മുതൽ സംഘർഷം. വോട്ട് […]

മിനിമം വേതന നിരക്ക് കൂട്ടണം; സ്വിഗ്ഗി ജീവനക്കാർ സമരത്തിലേക്ക്

കൊച്ചി : മിനിമം നിരക്ക് കൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് കൊച്ചിയിൽ നാളെ മുതൽ സ്വിഗ്ഗി ജീവനക്കാർ സമരത്തിലേക്ക്. മിനിമം നിരക്ക് കൂട്ടണമെന്ന ആവശ്യം സ്വിഗ്ഗി കമ്പനി നിരസിച്ചതോടെയാണ് സമരത്തിലേക്ക് നീങ്ങാൻ ജീവനക്കാർ തീരുമാനിച്ചത്. വളരെ തുച്ഛമായ തുകയാണ് ജീവനക്കാർക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. […]

ഇടുക്കിയിൽ കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരുക്ക് ; ബൈക്കിൽ പള്ളിയിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്

ഇടുക്കി: ആനക്കുളത്ത് ബൈക്കിൽ യാത്ര ചെയ്ത ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചു. കുറ്റിപ്പാലയിൽ വീട്ടിൽ ജോണി, ഭാര്യ ഡെയ്സി എന്നിവർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പള്ളിയിൽ പോകുമ്പോഴായിരുന്നു ആക്രമണം. ആനക്കുളത്ത് ഇടക്കിടെ ആനകൾ ഇറങ്ങുക പതിവാണ്. വാഹനം മറിച്ചിട്ട ആന വാഹനത്തിനു കേടുപാടുകൾ […]