Spread the love

കൊച്ചി : മിനിമം നിരക്ക് കൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് കൊച്ചിയിൽ നാളെ മുതൽ സ്വിഗ്ഗി ജീവനക്കാർ സമരത്തിലേക്ക്. മിനിമം നിരക്ക് കൂട്ടണമെന്ന ആവശ്യം സ്വിഗ്ഗി കമ്പനി നിരസിച്ചതോടെയാണ് സമരത്തിലേക്ക് നീങ്ങാൻ ജീവനക്കാർ തീരുമാനിച്ചത്.

video
play-sharp-fill

വളരെ തുച്ഛമായ തുകയാണ് ജീവനക്കാർക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. നാല് കിലോമീറ്റർ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തിൽ പോയി, തിരിച്ചെത്തുമ്പോൾ 8 കിമി ആണ് ജീവനക്കാർ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയിൽ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സ്വിഗി ജീവനക്കാർ പറയുന്നത്.