മാങ്ങ പറിച്ചതിനെ ചൊല്ലിയുള്ള തർക്കം ; മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു ; പോലീസ് തർക്കം പരിഹരിച്ചതിന് പിന്നാലെയാണ് അക്രമം ; പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ
കായംകുളം: മാങ്ങ പറിച്ചതിനെ ചൊല്ലിയുള്ള തർക്കം അയൽവാസികളായ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂലേശ്ശേരി അമ്പലത്തിന് സമീപം ബിനോയി ഭവനത്തിൽ മിനി എന്ന കൊച്ചുമോൾ (49), അമ്പലശ്ശേരിൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19) എന്നിവർക്കാണ് വേട്ടറ്റത്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പറമ്പിലെ മാങ്ങ പറിച്ചതുമായി തർക്കം നടന്നിരുന്നു. ഇത് കായംകളം പൊലീസ് പരിഹരിച്ചതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. വെട്ടേറ്റവരെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.