വാഗമണ്ണിൽ വീണ്ടും ഭൂമാഫിയയുടെ അഴിഞ്ഞാട്ടം: എം.എം.ജെ പ്ലാന്റേഷൻ മുറിച്ച് വിൽക്കുന്നു; കയ്യേറ്റവും അനധികൃത നിർമ്മാണവും തകൃതി; നടപടിയെടുക്കാതെ അധികൃതർ

തേർഡ് ഐ ബ്യൂറോ കോട്ടയം: വാഗമണ്ണിൽ വീണ്ടും ഭൂമാഫിയയുടെ കയ്യേറ്റവും അഴിഞ്ഞാട്ടവും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് തന്നെ ഉദ്യോഗ്സ്ഥരും രാഷ്ട്രീയക്കാരും നിഷ്‌ക്രിയരായത് മുതലെടുത്താണ് ഭൂമാഫിയ ഹൈക്കോടതി വിധി പോലും മറികടന്ന് അനധികൃതമായി നിർമ്മാണം നടത്തുന്നത്. വാഗമണ്ണിലെ എം.എം.ജെ തോട്ടം മുറിച്ചുവിറ്റ് വൻകിട കാർക്ക് ബഹുനില മന്ദിരങ്ങൾ പണിയുന്നതിനാണ് ഇപ്പോൾ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇതിനു വില്ലേജ് താലൂക്ക് ഓഫീസറന്മാർമാരും ഉദ്യോഗസ്ഥ വൃന്ദവും പ്രദേശത്തെ പ്രാദേശിക രാഷ്ട്രീയകക്ഷികളും ഒത്താശ ചെയ്തു കൊടുക്കുകയാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. വാഗമൺ ടൗണിനോടു ചേർന്നു കിടക്കുന്ന എം എം ജെ എസ്റ്റേറ്റ് നേരത്തെ […]