ലക്ഷദ്വീപിലെ തെങ്ങുകളില്‍ കാവി നിറം പൂശിയ സംഭവം; അത് പെയിന്റ് അല്ല, ചുവന്ന മണ്ണാണ്; കീടങ്ങളെ തുരത്താന്‍ ബ്രിട്ടീഷ് കാലഘട്ടം മുതല്‍ ഉപയോഗിച്ച് വരുന്നത്; മതം ഭക്ഷിച്ചല്ലാതെ ജീവിക്കുന്ന കുറേയേറെപ്പേര്‍ ഈ നാട്ടില്‍ ഇന്നും ജീവിക്കുന്നുണ്ട്; മലയാള മനോരമയ്ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി

സ്വന്തം ലേഖകന്‍ കൊച്ചി: അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ കെ പട്ടേല്‍ ചുമതലയേറ്റ ഉടന്‍ എല്ലാ ദ്വീപുകളിലെയും തെങ്ങുകളില്‍ കാവി നിറം പൂശിയതും വിവാദത്തിലെന്ന മലയാള മനോരമയുടെ വാര്‍ത്തയ്ക്കെതിരെ സന്ദീപ് വാചസ്പതി രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും അവയുടെ വളപ്പും ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഇപ്പോഴത്തെ സംഭവത്തില്‍ ഒരു അസ്വാഭാവികതയും തോന്നില്ല. എന്തിലും ഏതിലും മതം ചികയുന്ന ഈ മനോരമാ റിപ്പോര്‍ട്ടറെ പോലുള്ളവര്‍ക്ക് ഇത് അസാധാരണമായിരിക്കാം. പക്ഷേ അയാളുടെ ഛര്‍ദ്ദില്‍ അപ്പാടെ പ്രസിദ്ധീകരിക്കാന്‍ മാത്രമുള്ള മൗഢ്യം പത്രാധിപ സമിതി കാണിക്കരുതെന്ന് ഒരപേക്ഷയുണ്ട് തുടങ്ങിയ വിമര്‍ശനങ്ങളാണ് സന്ദീപ് ഉന്നയിക്കുന്നത്. […]

സുകുമാരന്റെ മൂത്രത്തിലുണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം; ലക്ഷദ്വീപില്‍ കടൽ തീവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടു തുടങ്ങി; പൃഥ്വിരാജല്ല, ആര് ചാടിയാലും ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികള്‍ക്ക് കിട്ടില്ല; പ്രിഥ്വിരാജിനേയും കുടുംബത്തെയും അധിക്ഷേപിച്ച് ജനം ടിവി ലേഖനം

സ്വന്തം ലേഖകൻ കൊച്ചി : ലക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന് നടന്‍ പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് ജനം ടിവി ലേഖനം. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നുമാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം. പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്. ലേഖനത്തിലെ പൃഥ്വിരാജിനെതിരായ പരാമര്‍ശങ്ങള്‍: ”ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു […]