ജമ്മു-കാശ്മീരും ലഡാക്കും ഇന്ന് മുതൽ കേന്ദ്രഭരണ പ്രദേശമാകും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ജമ്മു-കാശ്മീരിൽ മൂന്ന് മാസമായി തുടരുന്ന ജനജീവിതം സ്തംഭനത്തിനും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കുമിടയിൽ  സംസ്ഥാനം ബുധനാഴ്ച അർധരാത്രി ഔപചാരികമായി പിളർന്നു. ഇതോടെ ജമ്മു-കാശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽ വന്നു.പ്രത്യേക പദവിക്കൊപ്പം പൂർണ സംസ്ഥാന പദവിയും സ്വയംഭരണാവകാശവും നഷ്ടപ്പെട്ട ജമ്മു-കാശ്മീർ ഇനി കേന്ദ്രത്തിെന്റ നേരിട്ടുള്ള നിയന്ത്രണത്തിലാകും. ജമ്മുകശ്മീർ പുനഃസംഘടന നിയമം 2019 പ്രകാരമാണ് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും ഒക്ടോബർ 31ന് നിലവിൽ വന്നത്. ഔദ്യോഗികമായി ബുധൻ അർധരാത്രി മുതൽ ജമ്മുകാശ്മീർ എന്ന സംസ്ഥാനം ഇല്ലാതായി. ഇതിന്മുമ്പ് പലതവണ വിവിധ കേന്ദ്രഭരണ […]