തിരുച്ചിറപ്പള്ളി കുഴൽകിണർ അപകടം : സുജിത്തിനായി പ്രാർത്ഥനയോടെ കൂടെയുണ്ടാകും ; നരേന്ദ്രമോദി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി. സുജിത്തിന്റെ രക്ഷയ്ക്കായി പ്രാര്‍ത്ഥനയോടെ കൂടെയുണ്ടാകുമെന്നും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പളനിസ്വാമിയുമായി സംസാരിച്ചെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നേരത്തെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ചലച്ചിത്ര താരം രജനീകാന്ത് തുടങ്ങിയവരും സുജിത്തിന് വേണ്ടി രംഗത്തെത്തിയിരുന്നു. എന്നാൽ കുട്ടിയെ രക്ഷിക്കുന്നിനുള്ള ശ്രമം നാലാം ദിവസവും തുടരുകയാണ്. സമാന്തരമായി കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. എന്നാൽ സമാന്തര കിണറില്‍ പാറ കണ്ടതാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നത്. ശനിയാഴ്ച വൈകിട്ട് വീടിന് […]