ട്രാഫിക് പൊലീസിന് കുന്നത്ത് ഒപ്റ്റിക്കൽസിന്റെ കാരുണ്യ സ്പർശം

തേർഡ് ഐ ബ്യൂറോ കോട്ടയം : മഴ ആയാലും വെയിലായാലും ജോലി സമയത്ത് ഒരുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ട്രാഫിക് പൊലീസുകാർ. ജില്ലയിൽ പലയിടത്തും ട്രാഫിക് ഐലൻഡ് ഇല്ലാത്തതിനാൽ പൊരിവെയിലത്ത് നിന്നാണ് ട്രാഫിക് പൊലീസുകാരിൽ അധികവും ജോലി ചെയ്യുന്നതും. വേനൽച്ചൂട് കനത്തുവരുന്ന ഈ സാഹചര്യത്തിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ട്രാഫിക് പൊലീസുകാർക്ക് കരുണാ സ്പർശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുന്നത്ത് ഒപ്റ്റിക്കൽസ്. കനത്ത വെയിലിൽ നിന്നും പൊടിയിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിനായി കുന്നത്ത് ഒപ്റ്റിക്കൽസ് ട്രാഫിക് പൊലീസുകാർക്ക് കൂളിംഗ് ഗ്ലാസുകൾ കൈമാറി. ട്രാഫിക് എസ്.ഐ ബെനഡിക്ടാണ് കൂളിംഗ് […]