play-sharp-fill

വിദേശത്തുള്ള യുവാവിന്റെ പ്രണയത്തെച്ചൊല്ലി നാട്ടിലുള്ള സഹോദരനും മാതാവിനും ആൾക്കൂട്ട മർദ്ദനം

  സ്വന്തം ലേഖകൻ കുന്ദമംഗലം: സഹോദരന്റെ പ്രണയത്തിന്റെ പേരിൽ വീടുകയറി ആക്രമണം. യുവാവിനും മാതാവിനും ആൾക്കൂട്ടമർദ്ദനത്തിൽ പരിക്ക്. കോഴിക്കോട് പതിയമംഗലം സ്വദേശി ഉബൈദാണ് പരാതിയുമായി രംഗത്തെത്തിയത്. ഗൾഫിലുള്ള ജ്യേഷ്ഠൻ ഫർഷാദിന്റെ പ്രണയവുമായി ബന്ധപ്പെട്ടാണ് ഒരു സംഘം യുവാവിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയത്. മർദ്ദനത്തിൽ ഉബൈദിന്റെ മാതാവ് ഹൈറുന്നീസയ്ക്കും മർദനമേറ്റു. സഹോദരൻ പ്രണയിക്കുന്ന പെൺകുട്ടിയുടെ ബന്ധുക്കളടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ഉബൈദ് പറയുന്നത്. പരാതിയുമായി കുന്ദമംഗലം പൊലീസിൽ എത്തിയപ്പോൾ കൃത്യമായ നടപടിയെടുത്തില്ലെന്നും ഉബൈദ് ആരോപിച്ചു. പരാതി നൽകിയതിന് ശേഷവും ചിലർ വീട്ടിലെത്തി സ്ത്രീകളെ അടക്കം […]