play-sharp-fill

‘കാമുകി കാമുകന്മാരുടെ ശ്രദ്ധക്ക്, നിങ്ങൾക്ക് യാത്രപോകാനുള്ള ബസ്സ് സ്റ്റാൻഡിന്റെ വടക്ക് ഭാഗത്ത് പാർക്ക് ചെയ്തിട്ടുണ്ട് ‘ ; ആനവണ്ടിയിൽ ഒരടിപൊളി ഉല്ലാസയാത്ര പോകാം; പ്രണയദിനം ആഘോഷമാക്കനൊരുങ്ങി കെഎസ്‌ആര്‍ടിസി

സ്വന്തം ലേഖകൻ കൊച്ചി: വാലന്റൈന്‍സ് ഡേ ദിനമായ ഫെബ്രുവരി 14 ന് കമിതാക്കൾക്കായി ഉല്ലാസ യാത്രയൊരുക്കി കെഎസ്‌ആര്‍ടിസി. കൂത്താട്ടുകുളം ഡിപ്പോയില്‍നിന്ന് കൊല്ലം മണ്‍റോതുരുത്ത്, സംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കാണ് യാത്ര. പുലര്‍ച്ചെ 5.45ന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും.1070 രൂപയാണ് ചാര്‍ജ്. 10 മാസം പിന്നിട്ട ടൂറിസം സെല്ലിന്റെ നൂറാമത്തെ യാത്രയാണിത് എന്ന പ്രത്യേകതയുമുണ്ട്. ബുക്കിങ്ങിനായി 94472 23212 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഏപ്രില്‍ 10ന് ഇടുക്കി അഞ്ചുരുളിയിലേക്കുള്ള യാത്രയോടെയാണ് ആനവണ്ടി ഉല്ലാസയാത്രയുടെ തുടക്കം കുറിക്കുന്നത്. മൂന്നു ജില്ലകളുടെ സംഗമസ്ഥാനമായ കൂത്താട്ടുകുളത്ത് വിനോദയാത്രയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് […]

കെഎസ്‌ആർടിസിയിൽ സിഎന്‍ജി പരീക്ഷണം വിജയം; 1000 ബസുകള്‍ കൂടി സിഎന്‍ജിയിലേക്ക് മാറ്റാനൊരുങ്ങി കെഎസ്‌ആര്‍ടിസി; ഒരു ബസ് മാറ്റാന്‍ ചിലവ് അഞ്ചുലക്ഷം രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡീസല്‍ ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റാനൊരുങ്ങി കെഎസ്‌ആര്‍ടിസി.പരീക്ഷണാടിസ്ഥാനത്തില്‍ സിഎന്‍ജിയിലേക്ക് മാറ്റിയ ബസുകള്‍ വിജയമെന്ന് കണ്ടതോടെയാണ് കൂടുതല്‍ ബസുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഒരു ബസ് സിഎന്‍ജിയിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷം രൂപയോളമാണ് ചെലവ്.ക്രമേണ 1000 ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറും. സിഎന്‍ജിയ്ക്ക് വിലകുറഞ്ഞതോടെയാണ് തീരുമാനം. പൊതുവിപണയില്‍ കിലോയ്ക്ക് 91 രൂപ വിലയുള്ള സി.എന്‍.ജി. 70 രൂപയ്ക്ക് കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കാമെന്ന് വിതരണക്കാര്‍ അറിയിച്ചിരുന്നു.നഗരങ്ങളിലെ സമതലപ്രദേശങ്ങളില്‍ സി.എന്‍.ജി. ബസുകള്‍ ഉപയോഗിക്കാനാണ് തീരുമാനം. മലയോരമേഖലയ്ക്ക് ഇവ അനുയോജ്യമല്ല. കിഫ്ബി വായ്പയില്‍ 400 സി.എന്‍.ജി. ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് […]

KSRTC ബസുകൾ റോഡിലൂടെ ചീറി പായുന്നത് കണ്ടോ? വീഡിയോ എടുക്കൂ.. വാട്സാപ്പ് ചെയ്യൂ, ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യും, ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ കെഎസ്ആർടിസി ബസ്സുകളുടെ വീഡിയോകളും ഫോട്ടോസുമൊക്കെ വലിയരീതിയിൽ വൈറൽ ആവാറുണ്ട്. വളവ് തിരിയുന്നതും കയറ്റം കയറുന്നതും ഇറക്കം ഇറങ്ങുന്നതും എങ്ങനെ മൊത്തത്തിൽ താരം ആണ് ആന വണ്ടി. ഇതിനെല്ലാം ഒപ്പം വിവാദങ്ങളും കെഎസ്ആർടിസിക്ക് കുറവല്ല. ഏറ്റവും ഒടുവിൽകുഴൽമന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് വ്യാപകമായി വിമർശനം ഉയർത്തുകയും ചെയ്തു. സംഭവത്തിൽ ഡ്രൈവറെ പുറത്താക്കുകയും ചെയ്തിരുന്നു. ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ പുതിയ നടപടി ഉണ്ടായിരിക്കുകയാണ്. സംസ്ഥാനത്ത് അമിതവേഗത്തിലും അപകടകരമായും ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ വിഡിയോ പകർത്തി […]

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം;സാഹസികമായി ആശുപത്രിയിൽ എത്തിച്ച് കെ എസ് ആർ ടി സി ജീവനക്കാർ

സ്വന്തം ലേഖകൻ തിരുവല്ല: കെഎസ്‌ആര്‍ടിസി ബസ്സിൽ യാത്രക്കാരന് അപസ്മാരം വന്നതിനെതുടർന്ന് യാത്രക്കാരനെ അതെ ബസ്സിൽ ആശുപത്രിയിൽ എത്തിച്ച് കെ എസ് ആർ ടി സി ജീവനക്കാർ. ഇന്ന് രാവിലെ 8.45നു കോതമംഗലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ്സ്‌ ബസ്സില്‍ ((KL-15 A 1686) ഒരു യാത്രക്കാരന് തിരുവല്ല മുത്തൂര്‍ വെച്ച്‌ അപസ്മാരം വരികയായിരുന്നു. മൂവാറ്റുപുഴയില്‍ നിന്നും ബസില്‍ കയറിയ യാത്രക്കാരനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തൊട്ടടുത്തിരുന്ന സ്ത്രീ വിവരമറിയിച്ചതോടെ ബസ് യാത്ര നിര്‍ത്തി. ബസിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ ഇദ്ദേഹത്തെ പരിശോധിക്കുകയും പെട്ടെന്ന് ആശുപത്രിയിലാക്കാൻ […]

KSRTCയിൽ യാത്ര ചെയ്യാൻ ഇനി ടിക്കറ്റ് വേണ്ട, ട്രാവൽ കാർഡുകൾ വരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം:കെഎസ്ആർടിസിയിൽ യാത്ര ചെയ്യാൻ ഇനി ടിക്കറ്റ് വേണ്ട, ട്രാവൽ കാർഡുകൾ വരുന്നു. പേരും മൊബൈല്‍ നമ്ബറും ഒപ്പം 100 രൂപയും നല്‍കിയാല്‍ ട്രാവല്‍ കാര്‍ഡുകള്‍ കയ്യില്‍ കിട്ടും. എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന റീചാര്‍ജബിള്‍ പ്രീപെയ്ഡ് ട്രാവല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്യാം. 50 രൂപ മുതല്‍ റീചാര്‍ജ് ലഭ്യമാണ്. ഒരു സമയം പരമാവധി 2000 രൂപ വരെ റീചാര്‍ജ് ചെയ്യാം. കെ എസ് ആര്‍ ടി സിയുടെ ഫീഡര്‍ ബസ്,സിറ്റി സര്‍ക്കുലര്‍ സര്‍വീസ്, സിറ്റി ഷട്ടില്‍ സര്‍വീസുകള്‍ […]

കെ എസ് ആർ ടി സി ശബരിമല സ്‌പെഷ്യൽ സർവീസ് 20 വരെ;തിരുവനന്തപുരം, ചെങ്ങന്നൂർ ഭാഗങ്ങളിലേക്കാണ് സ്‌പെഷ്യൽ സർവീസുകൾ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല നട അടയ്ക്കുന്ന ജനുവരി 20ന്, രാവിലെ പത്തു മണി വരെ പമ്പയിൽ നിന്ന് കെ എസ് ആർ ടി സി സ്‌പെഷ്യൽ സർവീസുകൾ നടത്തും. തിരുവനന്തപുരം, ചെങ്ങന്നൂർ ഭാഗങ്ങളിലേക്കാണ് സ്‌പെഷ്യൽ സർവീസുകൾ ഉണ്ടാവുക. 20 മുതൽ ഷെഡ്യൂൾ സർവീസുകളും നടത്തും. രാവിലെ 7 മണിക്കും, 7.30ക്കും തിരുവനന്തപുരത്തേക്കും ഒമ്പത് മണിക്ക് എരുമേലിയിലേക്കും ഷെഡ്യൂൾ സർവീസുകളുണ്ട്. ഉച്ചക്ക് 2.30 തിരുവനന്തപുരം, വൈകീട്ട് 5.30-എരുമേലി, വൈകീട്ട് 6.45 പത്തനംതിട്ട എന്നിവിടങ്ങനെയാണ് മറ്റു ഷെഡ്യൂൾ സർവീസുകൾ.

മടക്കയാത്രയ്ക്ക് 1000 അധിക സർവീസുകളുമായി കെഎസ്ആർടിസി;ദീർഘദൂര സർവീസിന് 795 ബസും പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് 205 ബസും ; 250 ബസുകൾ പമ്പയിൽ ക്രമീകരിക്കും

ശബരിമല :മകരവിളക്ക് ദർശനത്തിനു ശേഷം മടങ്ങുന്ന അയ്യപ്പഭക്തർക്കായി കെഎസ്ആർടിസി 1000 അധിക സർവീസുകൾ നടത്തും. നിലവിലുള്ള സർവീസുകൾക്ക് പുറമേയാണ് ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന ഭക്തരുടെ യാത്രാക്ലേശമൊഴിവാക്കാനുള്ള നടപടി. ദീർഘദൂര സർവീസിന് 795 ബസും പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് 205 ബസുമാണ് ഉണ്ടാവുക. മകര വിളക്ക് ദിവസം രാവിലെയാണ് ബസുകൾ എത്തുക. വൈകിട്ട് മുതൽ അധിക സർവീസുകൾ ആരംഭിക്കും. 250 ബസുകൾ പമ്പയിൽ ക്രമീകരിക്കും. ത്രിവേണിയിൽ നിന്നാരംഭിക്കുന്ന ചെയിൻ സർവീസ് ഹിൽടോപ്പ് ചുറ്റി നിലയ്ക്കൽ വരെ ഉണ്ടാകും. 400 ബസുകൾ ഇതിനായി ഉപയോഗിക്കും. നിലയ്ക്കലിൽ ആറാമത്തെ […]

മകരവിളക്ക്: വിപുലമായ ക്രമീകരണങ്ങളുമായി കെ എസ് ആർ ടി സി;അധികമായി ആയിരം ബസുകള്‍ കൂടി;ജീവനക്കാര്‍ ഗതാഗത കുരുക്കുണ്ടാക്കിയാല്‍ നിരീക്ഷിച്ച് തുടര്‍ നടപടി;യന്ത്ര തകരാറിന് സാധ്യതയുള്ള ഇരുപതോളം ബസുകള്‍ പമ്പയില്‍ നിന്ന് തിരികെ അയയ്ക്കും

ശബരിമല :മകരവിളക്ക് ദിവസമായ ജനുവരി 14 – ന് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി. നിലവില്‍ നടന്നു വരുന്ന സര്‍വീസുകള്‍ക്ക് പുറമെ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന ഭക്തരുടെ യാത്ര ക്ലേശമൊഴിവാക്കാന്‍ അധികമായി ആയിരം ബസുകള്‍ കൂടി സര്‍വീസിന് സജ്ജമാക്കുമെന്ന് കെഎസ്ആര്‍ടിസി പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ ഷിബു കുമാര്‍ പറഞ്ഞു. മകര വിളക്ക് ദിവസമായ പതിനാലിന് രാവിലെ ബസുകള്‍ എത്തും. വൈകുന്നേരം മുതലായിരിക്കും അധികമായി ക്രമീകരിക്കുന്ന ബസുകളുടെ സര്‍വീസ് ആരംഭിക്കുക. ഇരുന്നൂറ്റമ്പത് ബസുകള്‍ പമ്പയില്‍ ക്രമീകരിക്കും. ത്രിവേണിയില്‍ […]

കെഎസ്ആർടിസി കളക്ഷൻ തുകയിൽ നിന്നും 1.10 ലക്ഷം രൂപ കാണാനില്ല; നഷ്ടമായത് ബാങ്കിലേക്ക് പോകുംവഴി;ബസ്സിൽ വെച്ച് മോഷണം പോയതാണെന്ന് ജീവനക്കാരി

ആലപ്പുഴ : കെഎസ്ആർടിസി എടത്വാ ഡിപ്പോയിൽ നിന്നും ബാങ്കിലേക്ക് അടയ്ക്കാൻ കൊണ്ടുപോയ കളക്ഷൻ തുക നിന്നും 1,10,000 രൂപ കാണാതായതായി പരാതി.ഡിപ്പോയിലെ സി എൽ ആർ ജീവനക്കാരിയാണ് കാശsയ്ക്കാൻ ബാങ്കിലേക്ക് പോയത്. സാധാരണ കാശ് കൈകാര്യം ചെയ്യുന്ന ഓഫീസ് അസിസ്റ്റൻറ് തിരുവനന്തപുരത്ത് നടക്കുന്ന ട്രെയിനിങ്ങിൽ പങ്കെടുക്കാൻ പോയതിനാൽ അന്നേദിവസം സി എൽ ആർ ജീവനക്കാരിയുടെ കയ്യിൽ പണം കൊടുത്തു വിട്ടു എന്നാണ് അധികൃതർ പറയുന്നത് . ഡിപ്പോയിൽ നിന്നും ഒരു കിലോമീറ്റർ പോലും അകലെയല്ലാത്ത ബാങ്കിലടയ്ക്കാൻ ജീവനക്കാരി കവറിലാക്കി കൊണ്ടുപോയ രണ്ട് ലക്ഷത്തി തൊണ്ണൂറ്റി […]

മലയോര മേഖല രണ്ടാം കുടിയോ ?കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തുന്നത് യാത്രാദുരിതം രൂക്ഷമാക്കുന്നു; രാത്രി സർവീസുകളും സ്റ്റേ സർവ്വീസുകളും നിർത്തലാക്കി

ഈരാറ്റുപേട്ട : മലയോര മേഖലകളിലേക്കുള്ള കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തിയതോടെ യാത്രാദുരിതം രൂക്ഷമായി ഡിപ്പോയിൽനിന്ന് സർവീസ് നടത്തിയിരുന്ന മുഴുവൻ രാത്രികാല സ്റ്റേറ്റ് സർവീസ് ബസ്സുകളും നിർത്തലാക്കിയിരുന്നു. ഗ്രാമീണ മേഖലകളിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസ്സുകളും കോഴിക്കോടുള്ള സർവീസ് നടത്തുന്നില്ല രാത്രി ഏഴിനു ശേഷം ചോലത്തടം കൈപ്പള്ളി ,ചേന്നാട് അടിവാരം തലനാട് വാഗമൺ എന്നീ ഗ്രാമ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്നില്ല. ഈ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ നടന്ന് വീട്ടിലെത്തേണ്ട അവസ്ഥയാണ്.പൂഞ്ഞാർ ഭാഗത്തേക്കുള്ള അവസാന കെഎസ്ആർടിസി ബസ് വൈകുന്നേരം ആറുമണിക്കും തീക്കോയി ഭാഗത്തേക്കുള്ളത് വൈകുന്നേരം ഏഴ് മണിക്കുമാണ്. കോവിഡ് കാലത്ത് […]