വിനോദ സഞ്ചാരികളെ ഇതിലെ…! ഇനിമുതൽ 250 രൂപയ്ക്ക് ആനവണ്ടിയിൽ മൂന്നാറിലെ മനംകുളിർപ്പിക്കുന്ന കാഴ്ചകൾ കാണാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന സ്ഥലമാണ് മൂന്നാർ. മൂന്നാറിലെ മഞ്ഞ് വീഴുന്ന കാഴ്ചകൾ വിനോദസഞ്ചാരികൾക്ക് ഇനി കെ.എസ്.ആർ.ടി.സി. ബസിൽ കുറഞ്ഞ ചെലവിൽ യാത്രചെയ്ത് കാണാം. ഇന്ന് മുതലാണ് ഈ സർവീസ് ആരംഭിക്കുന്നത്. 50 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്നതാണ് ബസ്.രാവിലെ ഒൻപതിന് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കും. വിനോദ സഞ്ചാരികൾ രാവിലെ ഡിപ്പോയിലെത്തി ടിക്കറ്റെടുക്കണം. ടോപ്പ് സ്റ്റേഷൻ, കുണ്ടള, എക്കോപോയിന്റ്, മാട്ടുപ്പട്ടി, ഹണീ ട്രീ എന്നിവിടങ്ങളിലും ബോട്ടിങ് നടത്തുന്നതിനും നിർത്തിയിടും. നാലുമണിയോടെ തിരിച്ച് ഡിപ്പോയിൽ എത്തും. താമസിയാതെ രാജമല, മറയൂർ, […]