യാത്രക്കാരിൽ നിന്നും പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരുന്ന കെ എസ് ആർ ടി സി കണ്ടക്ടർ വിജിലൻസിന്റെ പിടിയിൽ; ഇതര സംസ്ഥാന തൊഴിലാളികളായ യാത്രക്കാരിൽ നിന്ന് പണം വാങ്ങിയശേഷം ടിക്കറ്റ് നൽകാതിരുന്ന കണ്ടക്ടറെയാണ് വിജിലൻസ് പൊക്കിയത്.

സ്വന്തം ലേഖകൻ തിരുവല്ല : യാത്രക്കാരിൽ നിന്നും പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരുന്ന കെ എസ് ആർ ടി സി തിരുവല്ല ഡിപ്പോയിലെ കണ്ടക്ടർ സുരേന്ദ്രനാണ് വിജിലൻസ് പിടിയിലായത്. ഇന്ന് രാവിലെ ആറരയ്ക്ക് തിരുവല്ല ഡിപ്പോയിൽ നിന്നും അടൂരിലേക്ക് പുറപ്പെട്ട ഓർഡിനറി ബസിൽ അടൂരിന് സമീപത്ത് കെഎസ്ആർടിസി വിജിലൻസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത് . ഇതര സംസ്ഥാന തൊഴിലാളികളായ യാത്രക്കാരിൽ നിന്നുമാണ് പണം വാങ്ങിയശേഷം കണ്ടക്ടർ ടിക്കറ്റ് നൽകാതിരുന്നത് .