ക്ഷത്രിയക്ഷേമസഭ സംസ്ഥാന സമ്മേളനം നവംബർ ഒൻപതിന് കോട്ടയത്ത്

കോട്ടയം : ക്ഷത്രിയക്ഷേമസഭ സംസ്ഥാന സമ്മേളനം നവംബർ ഒൻപത്,പത്ത് തീയതികളിൽ ബേക്കർ മെമ്മോറിയൽ ഗേൾസ് സ്‌കൂളിൽ വച്ച് നടക്കും. സമ്മേളനത്തിൽ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ഓർമ്മയ്ക്ക് ക്ഷത്രിയക്ഷേമ സഭയും തപാൽവകുപ്പും സംയുക്തമായി ചേർന്ന് മൈ സ്റ്റാമ്പ് പദ്ധതിയിൽപ്പെടുത്തി സ്റ്റാമ്പിറക്കും. ഒൻപതിന് ഉച്ചയ്ക്ക് രണ്ടിന് സംസ്ഥാന സമ്മേളനം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും. സ്മരണിക പ്രകാശനം, കലാമത്സരങ്ങൾ, എന്നിവയുണ്ട്. സമാപന സമ്മേളനം പത്തിന് വൈകുന്നേരം 3.30 ന് ജസ്റ്റിസ് കെ. ടി തോമസ് ഉദ്ഘാടനം ചെയ്യും.