വിദേശ തോട്ടങ്ങൾ നിയമനിർമാണത്തിലൂടെ ഏറ്റെടുക്കും ; തോട്ടങ്ങൾ ഏറ്റെടുക്കണം എന്നത് സർക്കാരിന് മുന്നിൽ വെക്കുന്ന ഒറ്റമൂലി :പുന്നല ശ്രീകുമാർ

കോട്ടയം: ഭൂരാഹിത്യം പരിഹരിക്കാൻ വിദേശ തോട്ടങ്ങൾ നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കോട്ടയം നെഹ്രു സ്‌റ്റേഡിയത്തിൽ “പ്രതിധ്വനി” എന്ന പേരിൽ സംഘടിപ്പിച്ച അവകാശ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1950കൾ മുതൽ വിദേശതോട്ടം ദേശസാൽക്കരിക്കണമെന്ന മുദ്രാവാക്യം ഉയർത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്. മലയാളികളുടെ സാമ്പത്തിക അടിമത്തത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വിദേശ തോട്ടങ്ങളെന്ന് ചൂണ്ടിക്കാട്ടിയത് ഇ.എം.എസും എൻ.സി ശേഖറും അടക്കമുള്ള നേതാക്കളാണ്. 1970കളിൽ വിദേശ തോട്ടം ദേശസാൽക്കരിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. 1970 കളിൽ റവന്യൂമന്ത്രിയായിരുന്ന ബേബി […]