കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യപ്ലാന്റിനെതിരേ ജനകീയ പ്രതിഷേധം ശക്തം; സ്ത്രീകൾക്കും കുട്ടികൾക്കും നേരേ പോലിസ് അതിക്രമം, കോർപറേഷനിൽ പരിധിയിൽ നാളെ ഹർത്താൽ

കോഴിക്കോട്: കോതിയിൽ കോഴിക്കോട് കോർപറേഷന്റെ മാലിന്യസംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരേ നാട്ടുകാർ ഇന്നും പ്രതിഷേധത്തിൽ. മലിനജല ശുചീകരണ സംസ്കരണ പ്ലാന്റിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. രാവിലെ മുതൽ പ്രദേശത്തെ പദ്ധതി പ്രദേശത്തേയ്ക്കുള്ള പ്രധാന റോഡ് ഉരോധിച്ചാണ് നാട്ടുകാരുടെ സമരം. റോഡിൽ ടയർ കത്തിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് മരത്തടി കൂട്ടി തടയുകയും ചെയ്തു. വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടെയുള്ളവർ നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. റോഡ് ഉപരോധിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. റോഡിൽ കിടന്ന് […]