play-sharp-fill

‘അകലാം അകറ്റാം ‘ ലഹരിവിരുദ്ധ സൈക്കിൾ റാലിയുമായി എൻജിഒ കോൺഫെഡറേഷൻ കോട്ടയം ജില്ലാ ഘടകം

കോട്ടയം : നാഷണൽ എൻ ജി ഓ കോൺഫെഡറേഷൻ കോട്ടയം ജില്ലാ ഘടകം സംഘടിപ്പിച്ച ലഹരി വിരുദ്ധ സൈക്കിൾ റാലിയായ “അകലാം, അകറ്റാം ” ഞായറാഴ്ച രാവിലെ എട്ടുമണിയ്ക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ കോട്ടയം സബ് കളക്ടർ സഫ്ന നസറുദ്ദിൻ ഫ്ളാഗ് ഓഫ് ചെയ്തു. എക്സെസ് എസ് ഐ ചെറിയാൻ മുഖ്യാഥിതിയായി.ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച റാലി അടിച്ചിറ ഡക്കാത്തലൂണീൽ സമാപിച്ചു. സൈക്കിൾ റാലി പൂർത്തികരിച്ചവർക്കുള്ള സമ്മാനദാനം നാഷണൽ NGO ഫെഡറേഷൻ സംസ്ഥാന കോർഡിനേറ്റർ നിഷ സ്നേഹക്കൂട്, കോൺഫെഡറേഷൻ അംഗങ്ങളായ നജീബ് കാഞ്ഞിരപ്പള്ളി, ഡോക്ടർ […]

കോട്ടയത്ത് ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു

കോട്ടയത്ത്‌ ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു. മാവടി സ്വദേശി മാത്യു (62) ആണ് മരിച്ചത്. വീടിനുള്ളിൽ വച്ചാണ് മിന്നലേറ്റത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. അതേസമയം സംസ്‌ഥാനത്ത്‌ പരക്കെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുലാവർഷത്തോട് ഒപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് മഴ കനക്കാൻ കാരണം.