കോട്ടയം ട്രാഫിക് പൊലീസിന് ഡിവൈഡർ ബോർഡുകൾ നിർമിച്ച് നൽകി അച്ചായൻസ് ഗോൾഡ്

സ്വന്തം ലേഖകൻ കോട്ടയം : ട്രാഫിക് പൊലീസിന് ഡിവൈഡർ ബോർഡുകൾ നൽകി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് ഡിവൈഡർ ബോർഡുകൾ നിർമ്മിച്ചു നൽകിയത്. കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അലക്ഷ്യമായ റോഡ് ക്രോസിംഗ് മൂലം ഗതാഗതക്കുരുണ്ടാകുന്നുണ്ട് .ഇത് മൂലം ജനങ്ങളും ട്രാഫിക് പോലീസും വലയുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ വേണ്ട ക്രമീകരണങ്ങൾ നഗരസഭയൊ അധികാരികളോ ചെയ്യാത്ത സാഹചര്യത്തിലാണ് ട്രാഫിക് പോലീസിന് കൈത്താങ്ങുമായി ടോണി വർക്കിച്ചൻ എത്തിയത് . ചടങ്ങിൽ ട്രാഫിക് എസ്എച്ച്ഒ ഹരിഹരകുമാർ , ടോണി വർക്കിച്ചൻ , […]