കോട്ടയം തിരുവാർപ്പിൽ ബസുടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി..! എല്ലാ തൊഴിലാളികൾക്കും തുല്യവേതനം ഉറപ്പാക്കാൻ ധാരണ; നാളെ മുതൽ എല്ലാ ബസുകളും സർവീസ് ആരംഭിക്കും
സ്വന്തം ലേഖകൻ കോട്ടയം: തിരുവാർപ്പിലെ ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നടന്ന ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്. രാജ്മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലെയും തൊഴിലാളികളുടെ ജോലി മൂന്നുമാസത്തേക്ക് റൊട്ടേഷൻ വ്യവസ്ഥയിൽ […]