കോട്ടയത്ത് ടെലിഫോൺ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി..! സംഭവം മാന്നാനം ഷാപ്പുംപടിയിൽ ; ഭീഷണി മുഴക്കിയത് ഇടുക്കി സ്വദേശി
സ്വന്തം ലേഖകൻ കോട്ടയം: ടെലിഫോൺ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കോട്ടയം മാന്നാനം ഷാപ്പുംപടിയിലാണ് സംഭവം. ഇടുക്കി മാമലക്കണ്ടം സ്വദേശിയായ ഷിബുവാണ് പ്രദേശത്തെ ടവറിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ഇയാൾ ടവറിനു മുകളിൽ കയറി ജീവനൊടുക്കാൻ ശ്രമം നടത്തുകയായിരുന്നു. നാട്ടുകാർ ഗാന്ധിനഗർ പൊലീസിനെയും, അഗ്നിരക്ഷാ സേനാ സംഘത്തെയും വിവരം അറിയിച്ചു. പൊലീസും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. അഗ്നിരക്ഷാ ഉദ്യോഗസ്ഥർ ടവറിന്റെ അടിയിൽ വല കെട്ടി സുരക്ഷ ഉറപ്പുവരുത്തി. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനാണ് ശ്രമം […]