കോട്ടയം ജില്ലാ പോലീസ് ആനുവൽ സ്പോർട്സ് മീറ്റിന് നാളെ തുടക്കം ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് കാര്യക്ഷമത വർധിപ്പിക്കുന്നതിനും, ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും വേണ്ടി എല്ലാവർഷവും നടത്തിവരുന്ന ജില്ലാ പോലീസ് ആനുവൽ സ്പോർട്സ് മീറ്റ് 2023- ന് നാളെ തുടക്കം. സ്മാഷേഴ്സ് ഷട്ടിൽ ക്ലബ്ബിൽ നാളെ രാവിലെ 8 മണിക്ക് കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി അഞ്ചാം തീയതി വരെയാണ് സ്പോർട്സ് മീറ്റ്. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ […]