കോട്ടയം കളത്തിക്കടവിൽ കളക്ടറുടെ വസതിയിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാത്രം മാറി അനധികൃത പാടം നികത്തൽ..! മീൻ കൃഷിയുടെ പേരിൽ പാടം നികത്തുന്നത് വില്ലാ പ്രോജക്ടുകൾക്കായി..! മൂന്ന് ഹിറ്റാച്ചികൾ പാടത്ത് ഇറക്കി ഏക്കറ് കണക്കിന് പാടം നികത്തുന്നത് രാഷ്ട്രീയക്കാരുടേയും റവന്യൂ അധികൃതരുടേയും ഒത്താശയോടെ !

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം കളത്തിക്കടവിൽ അനധികൃത പാടം നികത്തൽ . മൂന്ന് ഹിറ്റാച്ചികൾ ഒരുമിച്ച് പാടത്ത് ഇറക്കിയാണ് അതിവേഗം നികത്തൽ നടപടികൾ നടക്കുന്നത്. മീൻ കൃഷിയുടെ പേരു പറഞ്ഞാണ് നാട്ടുകാരെ പൊട്ടന്മാരാക്കി പാടം നികത്തുന്നത് . എന്നാൽ ഇതിന്റെ മറവിൽ നടക്കുന്നതാകട്ടെ വില്ല പ്രൊജക്റ്റുകൾക്കുള്ള ഒരുക്കങ്ങളാണ്. ഇതിന് റവന്യൂ വകുപ്പും ഭരണ പ്രതിപക്ഷ പാർട്ടികളും ഒത്താശ ചെയ്യുകയാണ്. കളക്ടറുടെ വസതിക്ക് 500 മീറ്റർ മാത്രം അകലെയാണ് അനധികൃതമായി പാടം നികത്തുന്നത്. മൂക്കിൻതുമ്പിൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടും ജില്ലാ കളക്ടർ അറിഞ്ഞോ […]